‘കഥകളൊക്കെ ഒരു അർത്ഥത്തിൽ എല്ലാവരുടെയും ഒന്നുതന്നെയല്ലേ…’; വീഡിയോ
നടനും സംവിധായകനും ഗായകനുമായെല്ലാം വെള്ളിത്തിരയിലെ നിറസാന്നിധ്യമാണ് വിനീത് ശ്രീനിവാസന്. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘മനോഹരം’. ഇപ്പോഴിതാ ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിലെ ഒരു മനോഹര ഗാനത്തിന്റെ ടീസർ.
അൻവര്‍ സാദിഖാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഇരുവരുടെയും കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്ന ചിത്രവും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. അന്‍വര്‍ സാദിഖ് തന്നെയാണ് ‘മനോഹരം’ എന്ന ചിത്രത്തിന്റെ തിരക്കഥയും തയാറാക്കിയിരിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘മനോഹരം’. ഇത് വ്യക്തമാക്കുന്നതാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന പോസ്റ്ററുകളും.
പാലക്കാട് കേന്ദ്രീകരിച്ചാണ് സിനിമയുടെ കൂടുതല്‍ ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. പുതുമുഖ താരമാണ് മനോഹരത്തില്‍ വിനീത് ശ്രീനിവാസന്റെ നായികയായെത്തുന്നത്. ചക്കാലയ്ക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലയ്ക്കലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സജീവ് തോമസാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുന്നത്.
അതേസമയം വിനീത് ശ്രീനിവാസന് പ്രധാന കഥാപാത്രമായി തീയറ്ററുകളില്‍ അവസാനമെത്തിയ ചിത്രമാണ് ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഈ ചിത്രം നേടുന്നതും. കുമ്പളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധേയനായ മാത്യു തോമസും തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെയും ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്സിന്റെയും ബാനറില്‍ ജോമോന് ടി ജോണും ഷെബിന്‍ ബക്കറും ഷമീര്‍ മുഹമ്മദും ചേര്‍ന്നാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയുടെ നിര്‍മ്മാണം. സ്കൂള്‍ പശ്ചാത്തലമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. സ്കൂള്‍ കാലഘട്ടത്തിലെ പ്രണയവും രസകരമായ മുഹൂര്‍ത്തങ്ങളുമെല്ലാം ചിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്. നിരവധി പുതുമുഖ താരങ്ങളും തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.