അടിച്ചു മോനെ!! ഓണം ബമ്പറടിച്ചത് വിശ്വസിക്കാനാവാതെ ഭാഗ്യശാലികൾ, വീഡിയോ

September 21, 2019

‘അടിച്ചു മോനെ’..!! ലോട്ടറി അടിച്ചുവെന്ന് പറയുമ്പോൾ മലയാളികളുടെ മനസിൽ ആദ്യം എത്തുന്നത് കിലുക്കം എന്ന ചിത്രത്തിലെ ഇന്നസെന്റിനെയും അദ്ദേഹത്തിന്റെ ‘അടിച്ചു മോനെ’ എന്ന ഡയലോഗുമാണ്… ഇപ്പോഴിതാ കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയ്ക്ക് അര്‍ഹരായ ആറു പേരാണ് വാർത്തകളിൽ ഇടം നേടുന്നത്. ലോട്ടറി അടിച്ചുവെന്നറിയുമ്പോഴുള്ള ഇവരുടെ ആഹ്ളാദ പ്രകടനങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇടം നേടുന്നത്.

കേരള ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ ആറു പേർ ചേർന്നെടുത്ത ടിക്കറ്റിനാണ് അടിച്ചത്. തൃശൂർ പറവത്തൂരിലെ പി ജെ റോണിക്കും സംഘത്തിനുമാണ് ലോട്ടറി അടിച്ചത്. അതേസമയം 12 കോടി രൂപ ആറു പേർ ചേർന്ന് പങ്കിട്ട് എടുക്കേണ്ടതു കൊണ്ട് തുക കൈമാറുന്ന നടപടി ക്രമത്തിൽ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് ഭാഗ്യക്കുറി വകുപ്പ്. ലോട്ടറി വകുപ്പിന്റെ നിയമം അനുസരിച്ച് വിജയികളായവരുടെയെല്ലാം അക്കൗണ്ടിലേക്ക് തുക കൈമാറുന്നതിന് സാധിക്കില്ല. അതുകൊണ്ട് ഈ തുക ഒരാളുടെ അക്കൗണ്ടിലേക്ക് ഇടാനും പിന്നീട് ആറുപേരും ചേർന്ന് വീതിച്ചെടുക്കാനുമാണ് തീരുമാനം.