ഇടത്തോട്ട് ചാഞ്ഞ് പാല; നേട്ടം കൊയ്ത് മാണി സി കാപ്പന്: പാലായില്‍ ഇനി പുതിയ ‘മാണി’ക്യം
മാണി എന്ന പേര് അങ്ങനെ അങ്ങ് വിട്ടുകൊടുക്കാന്‍ തയാറല്ല പാല നിയമ സഭാമണ്ഡലം. അഞ്ച് പതിറ്റാണ്ടിലേറെയായി കെ എം മാണിയെയും യുഡിഎഫിനെയും തുണച്ച പാല മണ്ഡലം ഈ ഉപതെരഞ്ഞെടുപ്പില്‍ പുതു ചരിത്രം കുറിച്ചു. അതും മറ്റൊരു മാണിയിലൂടെ.
ഇടതുപക്ഷ സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് അനുകൂലമായാണ് പാല ഇത്തവണ വിധി എഴുതിയത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്ക്കേ മാണി സി കാപ്പന് അനുകൂലമായിരുന്നു വിധി. 2943 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മാണി സി കാപ്പന്റെ വിജയം.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേലിന് അനുകൂലമായിരുന്നു സര്‍വ്വേ ഫലങ്ങള്‍. എന്നാല്‍ ചരിത്രം കുറിച്ചുകൊണ്ട് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് പാലായില്‍ വിജയിച്ചു. യുഡിഎഫിന് നിര്‍ണായക സ്വാധീനമുണ്ടായിരുന്ന പഞ്ചായത്തുകളില്‍ പോലും മാണി സി കാപ്പനായിരുന്നു ഇത്തവണ മുന്‍തൂക്കം.
വോട്ട് നില
മാണി സി കാപ്പന് (എല്‍ഡിഎഫ്)- 54137
ജോസ് ടോം(യുഡിഎഫ്)-51194
എന്‍ ഹരി(എന്‍ഡിഎ)-18044