കാറ്റും വെളിച്ചവും കിട്ടാന്‍ വിമാനത്തിന്‍റെ എമര്‍ജന്‍സി വാതില്‍ തുറന്ന് യുവതി: വീഡിയോ

September 27, 2019

ബസിലും ട്രെയിനിലും കാറിലുമൊക്കെ യാത്ര ചെയ്യുമ്പോള്‍ കാറ്റും വെളിച്ചവും ശുദ്ധ വായുവുമൊക്കെ ലഭിയ്ക്കാന്‍ വിന്‍ഡോകള്‍ തുറക്കുന്നവരെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ വിമാനത്തില്‍ യാത്ര ചെയ്യുമ്പോഴാണ് ഇങ്ങനെ ചെയ്തതെങ്കിലോ. അതും ആപത്തുഘട്ടങ്ങളില്‍ രക്ഷപെടാനുള്ള എമര്‍ജന്‍സി വാതില്‍ ശുദ്ധവായു ലഭിയ്ക്കാന്‍ തുറന്നാല്‍….

ഇത്തരം ഒരു സംഭവമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. വിമാന അപകടങ്ങളുണ്ടാകുന്ന സാഹചര്യങ്ങളില്‍ രക്ഷപ്പെടാന്‍ വേണ്ടിയാണ് എമര്‍ജന്‍സി വാതിലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. എമര്‍ജന്‍സി വാതിലുകള്‍ക്ക് സമീപത്ത് ഇരിക്കുന്നവര്‍ക്ക് കൃത്യമായ നിര്‍ദ്ദേശങ്ങളും നല്‍കാറുണ്ട്.  അനാവശ്യമായി എമര്‍ജന്‍സി വാതില്‍ തുറക്കുന്നത് പലതരത്തിലുള്ള അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും.

Read more:നീങ്ങിത്തുടങ്ങിയ ട്രെയ്‌നില്‍ ചാടിക്കയറാന്‍ ശ്രമം; പിന്നാലെ ഓടിയ പൊലീസ് രക്ഷകരായി: വീഡിയോ

എന്നാല്‍ കഴിഞ്ഞ ദിവസം ഒരു വിമാനയാത്രയ്ക്കിടെ ശുദ്ധവായു ലഭിയ്ക്കാന്‍ യുവതി വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നു. ചൈനയിലെ ഹൂബി പ്രവിശ്യയിലാണ് സംഭവം നടന്നത്. വുഹാനില്‍ നിന്നും ചൈനയിലെ ലാന്‍ഡ്‌ഷോയിലേക്കുള്ള ഷയാമിന്‍ എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റ് 8215 ന്റെ വാതിലാണ് യുവതി തുറന്നത്. ജീവനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ യുവതി എമര്‍ജന്‍സി വാതില്‍ തുറക്കുകയായിരുന്നു.

സഹയാത്രികരുടെയും വിമാന ജീവനക്കാരുടെയും നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചുകൊണ്ടാണ് യുവതി എമര്‍ജന്‍സി വാതില്‍ തുറന്നത്. വിമാനം ടാകിസിവേയിലായിരിക്കുമ്പോഴായിരുന്നു യുവതിയുടെ സാഹസം. തുടര്‍ന്ന് യാത്രക്കാരെയെല്ലാം ഇറക്കി സുരക്ഷ ഉറപ്പാക്കിയശേഷമാണ് വിമാനം പറന്നത്. അതേസമയം വാതില്‍ തുറന്ന യുവതിയെ പൊലീസ് കസ്റ്റഡയില്‍ എടുത്തു.