സൈക്കിളില്‍ പാഞ്ഞത് ലോറിക്ക് മുന്നിലേക്ക്; പിടിച്ച് നിര്‍ത്തിയ പൊലീസ് രക്ഷകനായി: കൈയടിച്ച് സോഷ്യല്‍ മീഡിയ, വീഡിയോ

September 24, 2019

അദൃശ്യമായ ചില കരങ്ങളാണ് അപ്രതീക്ഷിതമായ അപകടങ്ങളില്‍ നിന്നും പലര്‍ക്കും രക്ഷയാകുന്നത്. ഇത്തരമൊരു രക്ഷപെടുത്തലിന്റെ വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. പാഞ്ഞുവരുന്ന ഒരു ലോറിക്ക് മുമ്പിലേയ്ക്ക് സൈക്കിളില്‍ വന്ന കുട്ടിയെ രക്ഷിച്ച് താരമായിരിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥന്‍.

തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ ജില്ലയിലാണ് സംഭവം. ട്രാഫിക് ഡ്യൂട്ടിയിലായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്‍. സൈക്കിളില്‍ റോഡ് ക്രോസ് ചെയ്യാനുള്ള ശ്രമത്തിലായിരുന്ന കുട്ടി ലോറിയുടെ വരവ് ശ്രദ്ധിച്ചില്ല. വലിയ അപകടത്തിലേയ്ക്ക് നീങ്ങുംമുമ്പ് പൊലീസ് ഉദ്യോഗസ്ഥന്‍ കുട്ടിയെ പിടിച്ച് നിര്‍ത്തുകയായിരുന്നു. വാഹനങ്ങളുടെ തിരക്ക് കുറഞ്ഞ ശേഷമാണ് കുട്ടിയെ പൊലീസുകാരന്‍ റോഡ് ക്രോസ് ചെയ്യാന്‍ അനുവദിച്ചത്.

Read more:ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി; ടിക് ടോക്കില്‍ താരമായി ഒരു തത്ത: വീഡിയോ

കുട്ടിയുടെ അശ്രദ്ധയ്‌ക്കൊപ്പം പൊലീസുകാരന്റെ ജാഗ്രതയും വീഡിയോയില്‍ വ്യക്തമാകുന്നുണ്ട്. ഏതായാലും സമയോചിതമായ ഇടപെടല്‍ക്കൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ താരമായിരിക്കുകയാണ് ഈ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍. റോഡ് ക്രോസ് ചെയ്യുമ്പോള്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്ന വലിയ സന്ദേശവും നല്‍കുന്നുണ്ട് ഈ വീഡിയോ.