നിറവയറുമായി ലേബർ റൂമിലെ നൃത്തം; സ്നേഹമറിയിച്ച് സോഷ്യൽ മീഡിയ, വീഡിയോ

September 8, 2019

ഓരോ നിമിഷവും ആഘോഷമാക്കുന്നവരാണ് ഇന്നത്തെ തലമുറക്കാർ. ഏറ്റവും സന്തോഷമുള്ള സമയങ്ങളിൽ പ്രിയപ്പെട്ടവരുമൊത്ത് നൃത്തംചെയ്യുന്നതും സാധാരണമാണ്. ജീവിതത്തിലേക്ക് ഒരാൾ കൂടി എത്തുന്ന സുന്ദര നിമിഷത്തിലും ഡാൻസ് ചെയ്ത യുവതിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. പ്രസവത്തിന് തൊട്ടുമുൻപുള്ള നിമിഷങ്ങളിലാണ് സ്വാതി കൃഷ്ണ എന്ന കോഴിക്കോട് സ്വദേശി ലേബർ റൂമിൽ നൃത്തംചെയ്തത്.

ഡോക്‌ടറുടെ സമ്മതപ്രകാരമാണ് സ്വാതി നൃത്തം ചെയ്‌തത്. സ്വാതിയുടെ അമ്മയാണ് ഈ വീഡിയോ പകർത്തിയത്. നൃത്ത അധ്യാപികയാണ് സ്വാതി. രണ്ട് മാസം മുമ്പാണ് സംഭവം. ഇപ്പോൾ സ്വാതിക്ക് ഒരു കുഞ്ഞുമുണ്ട്. അതേസമയം സ്വാതിക്ക് ആശംസകളുമായി ഒരുപാട് ആളുകളാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്.