നറുക്കെടുപ്പില്‍ ഭാര്യയെ വിജയിയാക്കി; സുപ്രിയയെ ട്രോളി പൃഥ്വിരാജ്: ചിരി വീഡിയോ

September 4, 2019

വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും താരങ്ങളുടെ കുടുംബകാര്യങ്ങളും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇക്കൂട്ടത്തില്‍ മുന്നിലാണ് പൃഥ്വിരാജിന്റെ കുടുംബകഥകളും. സംവിധായകനായും നടനുമായും വെള്ളിത്തിരയിലെ നിറസാന്നിധ്യമായ പൃഥ്വിരാജിന് ആരാധകര്‍ ഏറെയാണ്. അത്രതന്നെ ആരാധകരുണ്ട് താരത്തിന്റെ ഭാര്യ സുപ്രിയയ്ക്കും മകള്‍ അല്ലിയ്ക്കും. കുടുംബവിശേഷങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കുന്ന കാര്യത്തില്‍ സുപ്രിയയും ഏറെ മുന്നിലാണ്.

ഇപ്പോഴിതാ വീണ്ടും സാമൂഹ്യമാധ്യമങ്ങളില്‍ താരമായിരിക്കുകയാണ് പൃഥ്വിരാജും ഭാര്യ സുപ്രിയയും. കല്യാണ്‍ സില്‍ക്‌സിന്റെ നറുക്കെടുപ്പ് ചടങ്ങില്‍ ചിരി വര്‍ത്തമാനങ്ങളുമായാണ് പൃഥ്വിരാജ് താരമായത്. വിജയിയെ കണ്ടെത്തുന്നതിനായി നറുക്കെടുത്ത പൃഥ്വിരാജ് ‘സുപ്രിയ മേനോന്‍’ എന്ന് ആദ്യം വിളിച്ചു പറഞ്ഞു. തൊട്ടുപിന്നാലെ അല്ല എന്ന് പറഞ്ഞുകൊണ്ടാണ് താരം യതാര്‍ത്ഥ വിജയിയുടെ പേര് വെളിപ്പെടുത്തിയത്. വിജയിയെ ഫോണില്‍ വിളിച്ചപ്പോഴും ഏറെ രസകരമായാണ് പൃഥ്വിരാജ് സംസാരിച്ചത്.


പരസ്യചിത്രങ്ങളുടെ പേരില്‍ നിരവധി ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് പൃഥ്വിരാജിനും ഭാര്യ സുപ്രിയയ്ക്കും. രസകരമായ ചില ട്രോളുകള്‍ ഇരുവരും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. അടുത്തിടെ ഇറങ്ങിയ ഒരു ട്രോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു. പൃഥ്വിരാജിന്റെ ആടി സെയില്‍ പരസ്യത്തെയാണ് ട്രോളിയത്. ട്രോള്‍ ഇങ്ങനെ, മകളുടെ പിടിഎ മീറ്റിങ്ങാണ് എന്നു പറഞ്ഞിട്ട് ഇത്ര വേഗം കഴിഞ്ഞോ എന്ന് സുപ്രിയ ചോദിക്കുന്നു, ‘ഇല്ലമ്മേ മീറ്റിങ് തുടങ്ങിയപ്പോഴേയ്ക്കും അച്ഛന്‍ ആടി സെയില്‍ ആരംഭിച്ചെന്ന് പറഞ്ഞ് എല്ലാവരെയും പറഞ്ഞയച്ചു. താങ്ക്‌സ് അച്ഛാ..’ എന്ന് മകളുടെ മറുപടി… ഹൊ ഈ മനുഷ്യനെക്കൊണ്ട്… എന്ന് വീണ്ടും സുപ്രിയ.

ട്രോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ട് സുപ്രിയ ട്രോളന്മാരെ പ്രശംസിച്ചിരുന്നു നിമിഷ നേരംകൊണ്ട് തമാശയുണ്ടാക്കുന്ന ട്രോളന്മാരുടെ കഴിവിനെയാണ് സുപ്രിയ അഭിനന്ദിച്ചത്. ഇത്തരം ട്രോളുകള്‍ എങ്ങനെ ഷെയര്‍ ചെയ്യാതിരിക്കും എന്നും സുപ്രിയ കുറിച്ചിരുന്നു.

 

View this post on Instagram

 

This is too funny to not share! You guys are too talented!???

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on