ബസ് സ്റ്റോപ്പിൽ സാധാരണക്കാരിയായി സായി പല്ലവി; വൈറലായി ചിത്രങ്ങൾ
മനോഹര നൃത്തംകൊണ്ടും തന്മയത്തത്തോടെയുള്ള അഭിനയംകൊണ്ടും വെള്ളിത്തിരയില് ശ്രദ്ധേയമായ താരമാണ് സായി പല്ലവി. ഇപ്പോഴിതാ താരത്തിന്റെ ചില ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സാധരണ പെൺകുട്ടിയെപോലെ ബസ് സ്റ്റോപ്പിൽ ബസ് കാത്തിരിക്കുന്ന സായിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. അധികം ഒരുക്കങ്ങളോ താരപരിവേഷങ്ങളോ ഇല്ലാതെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരിക്കുന്ന സായിയെ അതുകൊണ്ടുതന്നെ ആരും ശ്രദ്ധിച്ചതുമില്ല.
അതേസമയം താരത്തിന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് താരം പുതിയ ഗെറ്റപ്പിൽ എത്തിയത്. സായി പല്ലവിയും റാണാ ദഗ്ഗുബാട്ടിയും ഒന്നിക്കുന്ന ‘വിരത പർവ്വം 1992’ എന്ന ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളാണ് ഇത്. സാധാരണ പെൺകുട്ടിയെ പോലെ സാരിയുടുത്ത് ബാഗുമായി ബസ് കാത്തിരിക്കുന്ന സായി പല്ലവിയാണ് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.തെലുങ്കാനയിലെ വരാങ്കൽ എന്ന ഗ്രാമത്തിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. അതേസമയം താരത്തിന്റേതായി മലയാളത്തിൽ എത്തിയ അവസാന ചിത്രം അതിരനാണ്. മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലും സായി പല്ലവിയും ഒരുമിച്ച ചിത്രമാണ് അതിരൻ. വിവേക് ആണ് ചിത്രത്തിന്റെ സംവിധാനം നിര്വ്വഹിക്കുന്നത്. കഥയും വിവേകിന്റേത് തന്നെ. പി എഫ് മാത്യൂസിന്റേതാണ് തിരക്കഥ. അതുല് കുല്ക്കര്ണി, പ്രകാശ് രാജ്, രഞ്ജി പണിക്കര്, ലെന, ശാന്തി കൃഷ്ണ തുടങ്ങിയവരും ചിത്രത്തില് പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.
Read also: ഇതിൽ പ്രിൻസിപ്പാൾ ഏതാണെന്ന് കണ്ടുപിടിക്കാമോ..? സോഷ്യൽ മീഡിയയിൽ തരംഗമായി ഒരു ഓണാഘോഷ വീഡിയോ
നിവിന് പോളി നായകനായി എത്തിയ അൽഫോൻസ് പുത്രൻ ചിത്രം ‘പ്രേമ’ത്തിലെ ‘മലര്’ മിസ് എന്ന കഥാപാത്രത്തിലൂടെയാണ് സായി പല്ലവി മലയാളികളുടെ മനസ് കീഴടക്കിയത്. 2016ല് പുറത്തെത്തിയ സമീര് താഹിര് ചിത്രം ‘കലി’യിൽ ദുല്ഖറിന്റെ നായികയായും താരം മലയാളത്തിൽ നിറഞ്ഞുനിന്നിരുന്നു.