നിഗൂഢതകൾ ബാക്കി നിർത്തിയ ‘ഓള്’ തിയറ്ററുകളിലേക്ക്

September 16, 2019

ദേശീയ പുരസ്‌കാര ജേതാവും മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളുമായ ഷാജി എന്‍ കരുൺ  നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓള്’.  ഷെയ്ൻ നിഗവും എസ്തറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സെപ്തംബർ 20 ന് തിയറ്ററുകളിൽ എത്തും. പ്രശസ്ത സാഹിത്യകാരൻ ടി ഡി രാമകൃഷ്ണൻ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ടീസർ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിച്ചിരുന്നു. രണ്ട്  മിനിറ്റ് ദൈർഘ്യമുള  ടീസർ  ഏറെ നിഗൂഢതകൾ നിറഞ്ഞതാണ്.

ദേശീയ പുരസ്കാരമുൾപ്പെടെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ഷാജി എൻ കരുണൻ അഞ്ച് വർഷങ്ങൾക്ക് ശേഷം നിർമ്മിക്കുന്ന ചിത്രത്തിൽ വിരിയുന്ന അത്ഭുതങ്ങൾ കാണാൻ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

അതേസമയം ഷെയ്ൻ നിഗത്തിന്റേതായി വെള്ളിത്തിരയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് വലിയ പെരുന്നാൾ, ഉല്ലാസം എന്നിവ. നവാഗതനായ ഡിമൽ ഡെന്നീസാണ് വലിയ പെരുന്നാള്‍ സംവിധാനം ചെയ്യുന്നത്. ഫെസ്റ്റിവൽ ഓഫ് സാക്രിഫൈസ് എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രം പുറത്തിറങ്ങുന്നത്. അൻവർ റഷീദ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് മാജിക് മൗണ്ടൻ സിനിമാസാണ്. ഷെയ്ൻ നിഗത്തിനൊപ്പം സൗബിൻ സാഹിർ, ജോജു എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്. ഹിമിക ബോസാണ് വലിയ പെരുന്നാളിൽ ഷെയ്‌ന്റെ നായികയായി എത്തുന്നത്. ഡിമലും തസ്ലിഖ് സലാമുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Read also: തിരമാലയ്‌ക്കൊപ്പം പിടക്കുന്ന മത്തിയും, വാരിയെടുത്ത് നാട്ടുകാർ, അത്ഭുത പ്രതിഭാസം: വീഡിയോ

നവാഗതനായ ജീവൻ ജോജോയാണ് ഉല്ലാസം സംവിധാനം ചെയ്തിരിക്കുന്നത്. പവിത്ര ലക്ഷ്മിയാണ് നായിക. നിരവധി ഹ്രസ്വ ചിത്രങ്ങളിലൂടെയും പരസ്യ ചിത്രങ്ങളിലൂടെയും ശ്രദ്ധ നേടിയ പവിത്ര ആദ്യമായി നായികയായി എത്തുന്ന ചിത്രമാണ് ഉല്ലാസം. പ്രവീൺ ബാലകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം കൈതമറ്റം ബ്രദേഴ്സിന്റെ ബാനറിൽ ജോ കൈതമറ്റം ക്രിസ്റ്റി കൈതമറ്റം എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഊട്ടിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.