‘കുറുപ്പ്’ സെറ്റിൽ പിറന്നാൾ ആഘോഷിച്ച് ഷൈൻ ടോം ചാക്കോ; ചിത്രങ്ങൾ

September 16, 2019

ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് കുറുപ്പ്. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതകഥ പറയുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഇന്ദ്രജിത്ത് സുകുമാരനും, ഷൈൻ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ചിത്രത്തിനു വേണ്ടിയുള്ള ഇന്ദ്രജിത്തിന്റെ ലുക്കും ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമായിരുന്നു.  ഇപ്പോഴിതാ സിനിമ ചിത്രീകരണത്തിനിടെ ലൊക്കേഷനിൽ ഷൈൻ ടോം ചാക്കോയുടെ പിറന്നാൾ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.  ഇന്ദ്രജിത്ത് സുകുമാരൻ, ശിവജിത് പരമേശ്വരൻ, വിജയകുമാർ എന്നിവർക്കൊപ്പം കേക്ക് മുറിച്ചാണ് പിറന്നാൾ ആഘോഷിച്ചത്.

ശ്രീനാദ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ദുല്‍ഖറും ശ്രീനാഥ് രാജേന്ദ്രനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഈ ചിത്രം തന്റെ സ്വപ്ന പദ്ധതിയാണെന്ന് താരം നേരത്തെ തന്റെ ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയിരുന്നു. ജിതിന്‍ കെ ജോസിന്റെ കഥയ്ക്ക് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Read more: തിരമാലയ്‌ക്കൊപ്പം പിടക്കുന്ന മത്തിയും, വാരിയെടുത്ത് നാട്ടുകാർ, അത്ഭുത പ്രതിഭാസം: വീഡിയോ

ചാക്കോ എന്ന ചലച്ചിത്ര വിതരണക്കാരനെ സുകുമാരക്കുറുപ്പ് വളരെ  ആസൂത്രിതമായി കൊലപ്പെടുത്തിയ ശേഷം ശവശരീരം ചുട്ടുകരിച്ചു. താനാണ് മരിച്ചതെന്ന് തെറ്റിദ്ധരിപ്പിച്ച് ഇയാള്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്ന് ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം. പിന്നീട് പിടികിട്ടാപ്പുള്ളിയായി മുദ്രകുത്തിയ സുകുമാരക്കുറുപ്പിന്റെ ജീവിതം മുമ്പും പലരും സിനിമയാക്കിയിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായിരിക്കും ഈ ചിത്രമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം.