തമിഴില്‍ ശ്രദ്ധനേടി ലിജോ മോള്‍; ‘ആളാകെ മാറിപ്പോയല്ലോ’ എന്ന് പ്രേക്ഷകര്‍: വീഡിയോ

September 17, 2019

ഏറെ നാളുകള്‍ക്ക് ശേഷം ചിലരെ കാണുമ്പോള്‍ പലരും പറയാറുള്ള ഒരു വാചകമുണ്ട്. ‘ ആളാകെ മാറിപ്പോയല്ലോ’ എന്ന്. ഇപ്പോഴിതാ ഒരു ചലച്ചിത്ര താരത്തോടാണ് പ്രേക്ഷകര്‍ ഇതേ ചോദ്യം ആവര്‍ത്തിക്കുന്നത്. ദിലീഷ് പോത്തന്‍ സംവിധാനം നിര്‍വ്വഹിച്ച ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായെത്തിയ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ സോണിയ എന്ന കഥാപാത്രത്തെ ഓര്‍മ്മയില്ലേ…

സോണിയ എന്ന ഒറ്റ കഥാപാത്രത്തിലൂടെതന്നെ പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് ലിജോ മോള്‍. പിന്നീട് കട്ടപ്പിനയിലെ ഋത്വിക് റേഷന്‍ എന്ന ചിത്രത്തിലെ കനിമോളായെത്തി വീണ്ടും പ്രേക്ഷകരുടെ ഇഷ്ടതാരമായി. ഇപ്പോഴിതാ തമിഴിലും താരമായിരിക്കുകയാണ് ലിജോ മോള്‍.

Read more:“ഒരു 30 സെക്കന്‍ഡ് തരൂ, പ്ലീസ്…”; ചിരിമുഹൂര്‍ത്തങ്ങളുമായി ‘ഉറിയടി’ ടീസര്‍

താരം പ്രധാന കഥാപാത്രമായെത്തുന്ന ‘സിവപ്പ് മഞ്ഞള്‍ പച്ചൈ’ എന്ന തമിഴ് ചിത്രത്തിലെ ഒരു ഗാനമാണ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്. ഗാനരംഗത്തിന്റെ മുഖ്യ ആകര്‍ഷണംതന്നെ ലിജോ മോളാണ്. സിവപ്പ് മഞ്ഞള്‍ പച്ചൈ എന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥിന്റെ നായികയായണ് ലിജോമോള്‍ എത്തുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കുന്നതും.