ശ്രീദേവിയുടെ മെഴുക് പ്രതിമ അനാച്ഛാദന ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ബോണി കപൂർ; വീഡിയോ
ഇന്ത്യൻ സിനിമ ലോകത്തിന് പകരം വയ്ക്കാനില്ലാത്ത അത്ഭുത പ്രതിഭയായിരുന്നു ശ്രീദേവി. അഭിനയത്തിലെ വ്യത്യസ്തതയും രൂപ ഭംഗിയും ശ്രീദേവി എന്ന നടിയെ മറ്റ് നടിമാരിൽ നിന്നും മാറ്റിനിർത്തി. ഇന്ത്യൻ സിനിമ ലോകത്തിന് തീരാ നഷ്ടമായിത്തീർന്ന താരത്തിന്റെ, പ്രതിമ അനാശ്ചാദനം ചെയ്തു.
നടനും ശ്രീദേവിയുടെ ഭർത്താവുമായ ബോണി കപൂർ, മക്കളായ ജാൻവി കപൂർ, ഖുശി കപൂർ എന്നിവരുടെ നേതൃത്വത്തിൽ സിംഗപ്പൂരിലെ മാഡം ട്യൂസോ വാക്സ് മ്യൂസിയത്തിൽ വച്ചാണ് ശ്രീദേവിയുടെ മെഴുക് പ്രതിമ അനാച്ഛാദന ചടങ്ങ് നടന്നത്.
1957 -ൽ പുറത്തിറങ്ങിയ ‘മിസ്റ്റർ ഇന്ത്യ’ എന്ന ചിത്രത്തിലെ ശ്രീദേവി അവതരിപ്പിച്ച സീമ സോണി എന്ന കഥാപാത്രത്തിന്റെ രൂപത്തിലാണ് പ്രതിമ തയാറാക്കിയിരിക്കുന്നത്. അതേസമയം പ്രതിമ അനാച്ഛാദന ചടങ്ങിൽ വികാരഭരിതനായി ബോണി കപൂർ. ‘എന്റെ മനസ്സിൽ മാത്രമല്ല, നിങ്ങളുടെ മനസിലും ഇന്നും ശ്രീദേവി ജീവിക്കുന്നു. ശ്രീദേവിയെ സ്നേഹിക്കുന്ന ആളുകൾക്കായി ഈ പ്രതിമ സമർപ്പിക്കുന്നു.’ ബോണി കപൂർ ചടങ്ങിൽ പറഞ്ഞു.
I could practically hear the heartbreak in #boneykapoor ‘s voice. Such tremendous love he had for #Sridevi ❤️? pic.twitter.com/5lnXrTvUj4
— ? (@allthatisshals) September 4, 2019