‘ചേട്ടൻ നിൽക്കുമ്പോൾ അനിയൻ വിവാഹം കഴിച്ചു’: ഉണ്ണി മുകുന്ദൻ, ശ്രദ്ധേയമായി ശ്രീനാഥിന്റെ വിവാഹ വീഡിയോ

September 19, 2019

മമ്മൂട്ടി ചിത്രങ്ങളിലൂടെ സെലിബ്രിറ്റി ഫോട്ടോഗ്രാഫറായി മലയാള സിനിമയിൽ  തിളങ്ങിയ താരമാണ് ശ്രീനാഥ്‌. കഴിഞ്ഞ ദിവസം വിവാഹിതനായ ശ്രീനാഥിന്റെ വിവാഹാഘോഷത്തിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഗ്രേറ്റ് ഫാദർ, പതിനെട്ടാം പടി എന്നീ ചിത്രങ്ങളിലൂടെ മമ്മൂട്ടിയുടെ മനോഹര ചിത്രങ്ങൾ പകർത്തിയാണ് ശ്രീനാഥ്‌ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്.

മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാമാങ്കം എന്ന ചിത്രത്തിന്റെ സ്റ്റിൽ ഫോട്ടോഗ്രാഫറും ശ്രീനാഥാണ്. കഴിഞ്ഞ ദിവസം നടന്ന വിവാഹാഘോഷത്തിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം നിരവധി താരങ്ങളും എത്തി. വിവാഹ വേദിയിൽ എത്തിയ ടൊവിനോ തോമസും ഉണ്ണി മുകുന്ദനും ശ്രീനാഥിനൊപ്പമുള്ള അനുഭവത്തെക്കുറിച്ചും വേദിയിൽ വാചാലരായി.

ശ്രീനാഥ്‌ തനിക്ക് അനിയൻ ആണെന്നും ചേട്ടൻ നിൽക്കുമ്പോൾ അനിയൻ വിവാഹിതനായെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. മാമാങ്കം സിനിമയുടെ സെറ്റിൽ വച്ചാണ് താരത്തെ പരിചയപ്പെട്ടതെന്നും, മലയാള സിനിമയിൽ വളർന്നു വരുന്ന പ്രതിഭയാണ് ശ്രീനാഥെന്നും ടൊവിനോ പറഞ്ഞു.