വിസിലടിച്ചാല്‍ ഓടണമെന്ന് അധ്യാപിക, മത്സരാര്‍ത്ഥികള്‍ക്ക് മുമ്പേ ഓടി കാണികള്‍: ചിരിവീഡിയോ

September 29, 2019

രസകരവും കൗതുകകരവുമായ പല കാഴ്ചകളും പലപ്പോഴും സാമൂഹ്യ മാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. ഇത്തരം വീഡിയോകള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. സാമൂഹ്യമാധ്യമങ്ങളില്‍ ചിരി നിറയ്ക്കുകയാണ് ഒരു ഓട്ടമത്സരത്തിന്റെ രസകരമായ വീഡിയോ. സ്‌കൂള്‍ കുട്ടികളാണ് ഈ ഓട്ടമത്സരത്തിലെ താരങ്ങള്‍.

സംഭവം ഇങ്ങനെ: മത്സരം ആരംഭിയ്ക്കുന്നതിന് മുമ്പ് ട്രാക്കില്‍ നിരന്നുനില്‍ക്കുന്ന കുട്ടികളോടായി അധ്യാപകര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. വിസിലടിക്കുമ്പോള്‍ ഓടിത്തുടങ്ങണമെന്നതായിരുന്നു അധ്യാപകരുടെ നിര്‍ദ്ദേശം. സഹപാഠികളുടെ ഓട്ടം കാണാന്‍ കാണികളായും നിരവധി വിദ്യാര്‍ത്ഥികള്‍ ട്രാക്കിന് സമീത്ത് ഉണ്ടായിരുന്നു. വിസിലടി മുഴങ്ങിയതും മത്സരാര്‍ത്ഥികള്‍ക്ക് മുമ്പേ കൂട്ടയോട്ടം നടത്തിയിരിക്കുകയാണ് കാണികളായെത്തിയ കുട്ടിപ്പട്ടാളം.

Read more:ബാല്യകാലചിത്രം പങ്കുവച്ച് പ്രിയതാരം; “ആ ചിരിക്ക് ഒരു മാറ്റവും ഇല്ലല്ലോ” എന്ന് സോഷ്യല്‍മീഡിയ

ട്രാക്ക്‌പോലും മുറിച്ചുകടന്നാണ് കുട്ടികള്‍ ഓടിയത്. എന്നാല്‍ മത്സരാര്‍ത്ഥികള്‍ ഇതൊന്നും ശ്രദ്ധിക്കാതെ ലക്ഷ്യത്തിലേയ്ക്ക് ഓടിയെത്തുകയും ചെയ്തു. എന്തായാലും സാമൂഹ്യമാധ്യമങ്ങളിലാകെ ചിരി നിറയ്ക്കുകയാണ് ഈ വീഡിയോ. വിദ്യാര്‍ത്ഥികളുടെ നിഷ്‌കളങ്കതയ്ക്കും അനുസരണത്തിനുമൊക്കെ നിറഞ്ഞു കൈയടിക്കുകയാണ് കാഴ്ചക്കാര്‍.