ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി; ടിക് ടോക്കില്‍ താരമായി ഒരു തത്ത: വീഡിയോ

September 24, 2019

രസകരമായ വീഡിയോകള്‍ക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ എക്കാലത്തും ആരാധകര്‍ ഏറെയാണ്. മൃഗങ്ങളും പക്ഷികളുമൊക്കെ ഇത്തരത്തില്‍ രസകരമായ വീഡിയോയിലൂടെ സാമൂഹ്യ മാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. അഭിനയിച്ചും നൃത്തം ചെയ്തും പാട്ടുപാടിയുമെല്ലാം പക്ഷികളും മൃഗങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ കൈയടി നേടുന്നു.

ഇപ്പോഴിതാ ടിക് ടോക്ക് വീഡിയോകളിലൂടെ സാമൂഹ്യ മാധ്യമങ്ങളില്‍ താരമായിരിക്കുകയാണ് ഒരു തത്ത. ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറഞ്ഞുകൊണ്ടാണ് തത്ത ടിക് ടോക്കില്‍ താരമായിരിക്കുന്നത്. പിന്നണിയിലെ ശബ്ദത്തിനനുസരിച്ച് ഭാവപ്രകടനങ്ങള്‍ക്കൊണ്ടും അനുകരണംകൊണ്ടും ഈ തത്ത കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നു.

എന്തായാലും സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ വരവേല്‍പാണ് ഈ തത്തയുടെ ടിക് ടോക്ക് വീഡിയോകള്‍ക്ക് ലഭിയ്ക്കുന്നത്. അതേസമയം തത്തയുടെ പരിശീലകനെയും സൈബര്‍ ലോകം പ്രശംസിക്കുന്നുണ്ട്.