ചോറില്ല പകരം നീരാളിയെക്കഴിച്ച് ടൊവിനോ; വൈറൽ വീഡിയോ

September 26, 2019

‘ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷ്ണം തന്നെ ചോദിച്ച് വാങ്ങിച്ച് കഴിക്കണം…’ അതാണ് മലയാളികളുടെ ഒരു പോളിസി.. ഇപ്പോഴിതാ നീരാളിയെ തിന്നുന്ന ചലച്ചിത്രതാരം ടൊവിനോ തോമസിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇസ്താംബുൾ, തുർക്കി, ചൈന യാത്രയിലാണ് ടൊവിനോയും കുടുംബവും. യാത്ര വിശേഷങ്ങൾ ഇൻസ്റ്റഗ്രമിൽ പങ്കുവയ്ക്കുന്ന കൂട്ടത്തിൽ നീരാളിയെ തിന്നുന്ന വീഡിയോ താരം തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

അതേസമയം ടൊവിനോയുടേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം കൽക്കിയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ  പൊലീസുകാരനായാണ് താരം വേഷമിടുന്നത്. ടൊവിനോയുടെതായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് ‘എടക്കാട് ബറ്റാലിയൻ 06’. നവാഗതനായ സ്വപ്‌നേഷ് കെ നായര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06. ചിത്രത്തിൽ നായികയായി വേഷമിടുന്നത് സംയുക്തയാണ്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ‘നീ ഹിമമഴയായ്’ എന്ന് തുടങ്ങുന്ന ഗാനത്തിനും വൻ വരവേൽപ്പാണ് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്.

അതേസമയം താരത്തിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്.  കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ താരമാണ് ടൊവിനോ തോമസ്. ടൊവിനോ ചിത്രങ്ങളെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നതും. അപ്പുവേട്ടനും മാത്തനും മറഡോണയുമെല്ലാം പ്രേക്ഷകഹൃദയങ്ങളില്‍ ഇടംപിടിച്ച ടൊവിനോയുടെ കഥാപാത്രങ്ങളാണ്.