ജിം ട്രെയിനര്‍ക്ക് ബൈക്ക് സമ്മാനം നല്‍കി ഉണ്ണി മുകുന്ദന്‍

September 1, 2019

വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പംതന്നെ പലപ്പോഴും താരങ്ങളുടെ സ്വകാര്യജീവിതത്തിലെ ചില വിശേഷങ്ങളും  സാമൂഹ്യമാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായ ഉണ്ണി മുകുന്ദന്റെ വിശേഷങ്ങള്‍ പലപ്പോഴും സോഷ്യല്‍മീഡിയിയല്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ ജിം ട്രെയിനര്‍ക്ക് ബൈക്ക് സമ്മാനം നല്‍കിക്കൊണ്ടാണ് ഉണ്ണി മുകുന്ദന്‍ സാമൂഹ്യമാധ്യമങ്ങളില്‍ കൈയടി നേടുന്നത്. ജോണ്‍സണ്‍ എന്നാണ് ഉണ്ണി മുകുന്ദന്‍റെ ജിം ട്രെയിനറുടെ പേര്.

മാമാങ്കം എന്ന ചിത്രത്തിനു വേണ്ടി ശരീരം ഒരുക്കുന്നതിന് ജോണ്‍സണ്‍ ഒരു സഹോദരനെപ്പോലെ തന്നെ സഹായിച്ചെന്നും ഉണ്ണി മുകുന്ദന്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു. ബൈക്ക് സമ്മാനിക്കുന്നതിന്‍റെ ചിത്രങ്ങളും താരം പങ്കുവച്ചു.

Read more:”ജനറേഷന്‍ ഗ്യാപ്പ് എന്ന ഒന്നില്ലെന്ന് ഉറപ്പിക്കുകയാണ് ജോഷിയുടെ ഫ്രെയിമുകള്‍”: കെ മധു

അതേസമയം മെഗാസ്റ്റാര്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ‘മാമാങ്കം’ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് മാമാങ്കം. ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ തന്നെയാണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്നതും. ചന്ദ്രോത്ത് പണിക്കര്‍ എന്നാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

Read more:‘മനമറിയുന്നോള്… ഇവളാ കെട്ട്യോള്…’; ‘പൊറിഞ്ചുമറിയംജോസ്’ ലെ കിടിലന്‍ പാട്ടെത്തി: വീഡിയോ

മലയാളത്തിനു പറമെ തമിഴിലും ഉണ്ണി മുകുന്ദന്‍ ശ്രദ്ധേയനാണ്. തമിഴ് ചിത്രമായ ‘സീടനി’ലൂടെയായിരുന്ന ചലച്ചിത്ര രംഗത്തേക്കുള്ള ഉണ്ണി മുകുന്ദന്റെ അരങ്ങേറ്റം. ‘മല്ലു സിംഗ്’, ‘തത്സമയം ഒരു പെണ്‍കുട്ടി’, ‘തീവ്രം’, ‘ഏഴാം സൂര്യന്‍’, ‘വിക്രമാധിത്യന്‍’, ‘രാജാധിരാജ’, ‘തരംഗം’, ‘ഒരു വടക്കന്‍ സെല്‍ഫി’, ‘മിഖായേല്‍’ തുടങ്ങിയ ചിത്രങ്ങളിലെല്ലാം വിത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് താരം വെള്ളിത്തിരയില്‍ മികച്ചു നില്‍ക്കുന്നു.