ശകുന്തള ദേവിയായി വിദ്യാ ബാലൻ; ശ്രദ്ധേയമായി ഫസ്റ്റ് ലുക്ക്
ഇന്ത്യൻ ഹ്യൂമൻ കമ്പ്യുട്ടർ എന്നറിയപ്പെടുന്ന ശകുന്തള ദേവിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. വിദ്യാ ബാലൻ ശകുന്തള ദേവിയാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിലെ വിദ്യയുടെ പുതിയ ഹെയർ സ്റ്റൈലും ലുക്കും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. അനു മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Excitement is multiplying each day! Time to dig into the ‘root’ of the mathematical genius, #ShakuntalaDevi. #FilmingBegins @sonypicsprodns @Abundantia_Ent @anumenon1805 @vikramix @SnehaRajani pic.twitter.com/Ayz2TNlePF
— vidya balan (@vidya_balan) September 16, 2019
അമാനുഷികമായ കണക്കുകൂട്ടൽ വേഗത്തിന്റെ പേരിൽ പ്രശസ്തയായ ശകുന്തള ദേവി, അഞ്ചാം വയസിൽ 18 വയസ്സായവർക്കുവേണ്ടിയുള്ള ഗണിത ശാസ്ത്ര ചോദ്യങ്ങൾ തയാറാക്കി നൽകിയിരുന്നു. അതേസമയം ഈ വേഷം ചെയ്യാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകാണ് വിദ്യാ ബാലൻ. 2020 ൽ ചിത്രം തിയേറ്ററുകളിൽ എത്തും.