‘ഞാന്‍ മരിച്ചു, എനിക്ക് ലീവ് അനുവദിക്കണം’; കൗതുകമായി വിദ്യാര്‍ത്ഥിയുടെ ലീവ് ലെറ്റര്‍

September 3, 2019

രസകരവും കൗതുകകരവുമായ പലതും ഇക്കാലത്ത് സാമൂഹ്യമധ്യമങ്ങളില്‍ വൈറലാകാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് ഒരു വിദ്യാര്‍ത്ഥിയുടെ ലീവ് ലെറ്ററാണ്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം.

അവധിയെടുക്കാന്‍ കുട്ടികള്‍ പല കള്ളങ്ങളും പറയാറുണ്ട്. എന്നാല്‍ ഈ ലീവ് ലെറ്ററിലേത് അബദ്ധത്തില്‍ എഴുതിയതാണോ, അതോ കുട്ടിയുടെ നഷ്‌കളങ്കതയാണോ എന്നുള്ള ആശങ്കയിലാണ് സാമൂഹ്യ മാധ്യമങ്ങള്‍. എന്തായാലും കുട്ടിയുടെ ലീവ് ലെറ്റര്‍ വൈറലായി.

‘ഞാന്‍ മരിച്ചതിനാല്‍ എനിക്ക് പകുതി ദിവസത്തെ ലീവ് അനുവദിക്കണം’ എന്നാണ് ലീവ് ആപ്ലിക്കേഷനില്‍ വിദ്യാര്‍ത്ഥി എഴുതിയിരിക്കുന്നത്. ലീവ് ലെറ്ററില്‍ ആഗസ്റ്റ് ഇരുപതാം തീയതി രാവിലെ പത്ത് മണിക്ക് താന്‍ മരിച്ചു എന്നാണ് കുട്ടി എഴുതിയിരിക്കുന്നത്.

Read more:അന്ന് റെയില്‍വേ പ്ലാറ്റ്‌ഫോമിലിരുന്ന് പാട്ട് പാടി കൈയടി നേടി; രാണു മൊണ്ടാല്‍ സിനിമയില്‍ പാടിയ ആ ഗാനമിതാ

അതേസമയം യഥാര്‍ത്ഥത്തില്‍ കുട്ടിയുടെ മുത്തശ്ശിയാണ് മരിച്ചതെന്നും കത്തില്‍ തെറ്റായി എഴുതിയതാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ കുട്ടിയുടെ നിഷ്‌കളങ്കതയാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്ന് മറ്റു ചിലരും അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം ലീവ് ലെറ്റർ ശ്രദ്ധിക്കാതെ അവധി നൽകിയ അധ്യാപകനെതിരെയും സോഷ്യൽ മീഡിയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. എന്തായാലും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഈ ലീവ് ലെറ്റര്‍.