വാഹനങ്ങള്‍ കടന്നുപൊയ്ക്കൊണ്ടിരിക്കവെ പെട്ടെന്ന് പാലം തകര്‍ന്നു വീണു, അതും ബോട്ടിന് മുകളിലേയ്ക്ക്: അത്യപൂര്‍വ്വമായ അപകടദൃശ്യം
അപ്രതീക്ഷിതമായാണ് പല അപകടങ്ങളും സംഭവിക്കാറ്. ഇത്തരത്തില്‍ അപൂര്‍വ്വങ്ങളായ പല അപകടങ്ങളുടെയും വീഡിയോകള്‍ പലപ്പോഴും സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇത്തരത്തില്‍ അപൂര്‍വ്വമായ ഒരു അപകടത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നതും. വാഹനങ്ങള്‍ കടന്നുപോകുന്നതിനിടയില്‍ ഒരു പാലം പൂര്‍ണ്ണമായും തകര്‍ന്ന് വീഴുകയാണ്. അതും ബോട്ടിന് മുകളിലേയ്ക്ക്.
ഒക്ടോബര്‍ ഒന്നിനാണ് ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതും വാര്ത്തയായതുമൊക്കെ. തായ് വാനിലെ നാന്ഫാങ്കോയിലാണ് ഈ ദുരന്തമുണ്ടായത്. 460 ഓളം അടി നീളമുള്ള ആര്‍ച്ച് ബ്രിഡ്ജ് പെടുന്നനെ പൂര്‍ണ്ണമായും തകര്‍ന്ന് വീഴുകയായിരുന്നു. പാലത്തിലൂടെ കാറുകളും മറ്റ് വാഹനങ്ങളും കടന്നുപോകുന്നതും വീഡിയോയില്‍ കാണാം.
Read more: ദേ, ഇതാണ് വിനായകന് പിടികൂടിയ ആ സ്രാവ്; പ്രണയമീനുകളുടെ കടല്‍ മെയ്ക്കിങ് വീഡിയോ
വാഹനങ്ങള്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് പാലം തകര്‍ന്ന് വീണത്. പാലം തകര്‍ന്നുവീണതോടെ വാഹനവും നദിയിലേയ്ക്ക് വീഴുന്നതും വീഡിയോയില്‍ കാണാം. ഈ ദുരന്തത്തില്‍ ആറോളം പേര് പുഴയില്‍ വീണുപോയെന്നാണ് പുറത്തുവരുന്ന ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
VIDEO: Watch the moment a towering arch bridge collapsed in eastern Taiwan. https://t.co/LlIf5o2kJ8
— The Associated Press (@AP) October 1, 2019