ഒടുവില്‍ കുഞ്ഞു മിഖായേല്‍ കണ്ണുതുറന്നു, പുഞ്ചിരിച്ചു; അവിശ്വസനീയമെന്ന് വൈദ്യശാസ്ത്രം

October 25, 2019

ചിലത് അങ്ങനെയാണ്. വിധിയെ തോല്‍പിച്ച് വൈദ്യശാസ്ത്രത്തെ പോലും അതിശയിപ്പിക്കും. കോമാ സ്‌റ്റേജില്‍ നിന്നും കണ്ണു തുറന്ന് പുഞ്ചിരിച്ച കുഞ്ഞു മിഖായേലും വൈദ്യശാസ്ത്രത്തെ അതിശയിപ്പിച്ചിരിക്കുകയാണ്.

പത്ത് മാസമാണ് കുഞ്ഞു മിഖായേലിന്റെ പ്രായം. ബ്രിസ്റ്റണ്‍ സ്വദേശിയാണ്. വെറും പതിനാല് ആഴ്ച മാത്രം പ്രായമുള്ളപ്പോഴാണ് കുഞ്ഞു മിഖായേലിനെയുംകൊണ്ട് മാതാപിതാക്കള്‍ ആശുപത്രിയിലെത്തിയത്. ഉറക്കാന്‍ കിടത്തിയപ്പോള്‍ ശ്വാസംകിട്ടാതെ പിടയുന്ന മിഖായേലിനെ കണ്ടപാടെ ആശുപത്രിയിലേയ്ക്ക് ഓടുകയായിരുന്നു മാതാപിതാക്കള്‍. ആശുപത്രിയില്‍ എത്തിയപ്പോഴേയ്ക്കും കുഞ്ഞു മിഖായേലിന്റെ ബോധം മറഞ്ഞു.

Read more:ഒരു ഇലയില്‍ കുഞ്ചാക്കോ ബോബന്റെ രൂപം സൃഷ്ടിച്ച് ആരാധകന്‍: നന്ദിയോടെ വീഡിയോ പങ്കുവച്ച് താരം

കോമ സ്‌റ്റേജിലായ മിഖായേല്‍ ഇനി ഒരിക്കലും കണ്ണുതുറക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധി എഴുതി. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ദിവസങ്ങള്‍ക്ക് ശേഷം മിഖായേല്‍ അച്ഛനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് കണ്ണു തുറന്നു. മിഖായേലിന്റെ ഹൃദയത്തില്‍ ഒരു ട്യൂമറുണ്ട്. ഈ ട്യൂമറാണ് കാര്‍ഡിയാക്ക് അറസ്റ്റിന് ഇടയാക്കിയത്.

മിഖായേലിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വളരെ വേഗം വൈറലായി. മിഖായേല്‍ കണ്ണു തുറന്നതോടെ ഡോക്ടര്‍മാര്‍ക്കും പ്രതീക്ഷയുണ്ട്. ട്യൂമര്‍ നീക്കം ചെയ്യാനുള്ള തയാറെടുപ്പിലാണ് ഡോക്ടര്‍മാര്‍. അതേസമയം കളിചിരികളുടെ ലോകത്തേയ്ക്ക് എത്രയും വേഗം മിഖായേല്‍ മടങ്ങിയെത്തട്ടെ എന്ന പ്രാര്‍ത്ഥനയിലാണ് സൈബര്‍ലോകവും.