‘നിനക്ക് ചുറ്റും എപ്പോഴും സ്നേഹമുണ്ട്, മാന്ത്രികതയും’; നവീനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭാവന

October 16, 2019

സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് ഭാവന. മലയാളത്തിനും കന്നഡയിലും ഒരുപോലെ ആരാധകരുള്ള താരത്തിന്റെ ഓരോ വിശേഷങ്ങളും ഇരുകൈകളും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു കുടുംബചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  നിനക്കു ചുറ്റും എപ്പോഴും സ്നേഹവും മാജിക്കും ഉണ്ടെന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചത്.

പുതുമുഖ താരങ്ങളെ അണിനിരത്തി കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സിനിമയിലൂടെയായിരുന്നു മലയാള ചലച്ചിത്ര രംഗത്തേക്കുള്ള ഭാവനയുടെ അരങ്ങേറ്റം. മലയാളത്തിലെ മുന്‍നിര നായകന്മാര്‍ക്കൊപ്പമെല്ലാം തന്നെ ഭാവന വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിഐഡി മൂസ, ക്രോണിക് ബാച്ചലര്‍, ദൈവനാമത്തില്‍, ചിന്താമണി കൊലക്കേസ്, ലോലീപോപ്പ്, നരന്‍, ചെസ്സ്, മുല്ല തുടങ്ങി നിരവധി മലയാള സിനിമകളില്‍ ഭാവന പ്രധാന കഥാപാത്രമായെത്തി. പൃഥ്വിരാജ് നായകനായെത്തിയ ആദം ജോണാണ് ഭാവന അഭിനയിച്ച അവസാന മലയാള ചലച്ചിത്രം.

Read also: ‘ഹലോ എന്നെ തുറന്നുവിടൂ’; സംസ്കാരച്ചടങ്ങുകൾക്കിടെ പെട്ടിയിൽ നിന്നും ശബ്ദം, ഞെട്ടലോടെ നാട്ടുകാർ, വീഡിയോ 

അതേസമയം ഒരിടവേളയ്ക്ക് ശേഷം  ’99’ എന്ന കന്നഡ സിനിമയിലൂടെയാണ് ഭാവന ചിലച്ചിത്രലോകത്തേക്ക് തിരിച്ചെത്തിയത്. തിയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ’96’ എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കാണ് 99. തമിഴില്‍ വിജയ് സേതുപതിയും തൃഷയുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. ചിത്രത്തിന്റെ കന്നട റീമേക്കില്‍ ഭാവനയും ഗണേഷുമാണ് പ്രധാന കഥാപാത്രങ്ങളായെത്തിയത്. 99 എന്ന ചിത്രത്തിലെ ഗാനങ്ങളും മികച്ച സ്വീകാര്യത നേടി

 

View this post on Instagram

 

There’s both magic and love all around you ♥️ #LoveOfMyLife #MineForever ?

A post shared by Bhavana Menon Naveen (@bhavanaofficial) on