‘ബിഗിലേ’; വിജയ്‌യുടെ മാസ് ഡയലോഗുമായി അബു സലിം; കൈയടിച്ച് സോഷ്യൽ മീഡിയ

October 17, 2019

പ്രേക്ഷകർ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ബിഗിൽ. ഇപ്പോഴിതാ ബിഗിലിലെ ഒരു അടിപൊളി ഡയലോഗുമായെത്തി സമൂഹ മാധ്യമങ്ങളിൽ കൈയടിനേടുകയാണ് അബു സലിം എന്ന വിദ്യർത്ഥി. കാസർഗോഡ് സ്വദേശിയായ അബുവിന്റെ ടിക് ടോക്കിലെ അഭിനയത്തിനാണ് മികച്ച സ്വീകാര്യത ലഭിയ്ക്കുന്നത്.

വിജയ് നയൻതാര താരജോഡികൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ബിഗിൽ. ദീപാവലിക്ക് തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിലെ ഗാനങ്ങളും ടീസറുമെല്ലാം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. അറ്റ്‌ലിയാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തില്‍ വിജയ് ഡബിള്‍ റോളിലാണ് എത്തുന്നത്.

‘തെറി’, ‘മെര്‍സല്‍’ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അറ്റ്‌ലി-വിജയ് ടീം ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ബിഗില്‍ എന്ന സിനിമയ്ക്കുണ്ട്. തികച്ചും വിത്യസ്തങ്ങളായ രണ്ട് ഗെറ്റപ്പുകളിലാണ് വിജയ് ചിത്രത്തിലെത്തുന്നത്. സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാനാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന ഗാനങ്ങള്‍ക്കും പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിയ്ക്കുന്നത്.

Read also: ഇതിലും മികച്ച അഭിനയം സ്വപ്നങ്ങളിൽ മാത്രം; നഖം വെട്ടാതിരിക്കാൻ തലകറങ്ങിവീണ് നായക്കുട്ടി, വൈറൽ വീഡിയോ

സ്‌പോര്‍ട്‌സ് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രമാണ് ബിഗില്‍. ട്രെയ്‌ലറും ഇത് ശരിവയ്ക്കുന്നുണ്ട്. ചിത്രത്തിലെ വിജയ് യുടെ ഒരു കഥാപാത്രം ഫുട്‌ബോള്‍ കോച്ചിന്റേതാണ്. മുണ്ടും ഷര്‍ട്ടുമണിഞ്ഞ് കലിപ്പ് ലുക്കിലുള്ളത് വിജയ് യുടെ രണ്ടാമത്തെ കഥാപാത്രം. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം. യോഗി ബാബു, ബാലാജി, റെബ മോണിക്ക ജോണ്‍, വിവേക്, കതിര്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.