ഒരു വാഹനത്തിന്റെ അശ്രദ്ധ, അപകടം സംഭവിച്ചത് മറ്റൊരു വാഹനത്തിന്: വൈറല്‍ വീഡിയോ

October 10, 2019

വാഹനാപകടങ്ങള്‍ ഇന്ന് ദിനംപ്രതി വര്‍ധിച്ചുവരികയാണ്. അശ്രദ്ധയാണ് പലപ്പോഴും വാഹന അപകടങ്ങള്‍ക്ക് ഇടയാകുന്നത്. ചില ഡ്രൈവര്‍മാരുടെ അശ്രദ്ധ ചിലപ്പോഴൊക്കെ മറ്റ് പല വാഹനങ്ങളുടെയും അപകടത്തിന് കാരണമാകാറുണ്ട്. ഇത്തരത്തില്‍ സംഭവിച്ച ഒരു വാഹന അപകടത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

റഷ്യയിലാണ് സംഭവം. വാഹനങ്ങള്‍ എല്ലാം റോഡിലൂടെ സുഗമമായി കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നു. എന്നാല്‍ റോഡിന്റെ അരികത്തായി നിര്‍ത്തിയിട്ടിരുന്ന ഒരു കാര്‍ മറ്റ് വാഹനങ്ങളെ ശ്രദ്ധിക്കാതെ പെട്ടെന്ന് റോഡിലേയ്ക്ക് എടുത്തു. എന്നാല്‍ ഈ വാഹനത്തില്‍തട്ടി മറ്റൊരു വാഹനം തലകീഴായ് മറിഞ്ഞു. ഇരു വാഹനങ്ങളിലെയും യാത്രക്കാര്‍ക്ക് സാരമായ പരിക്കുകളൊന്നും സംഭവിയ്ക്കാതിരുന്നത് ഭാഗ്യം.

Read more:കാന്‍സര്‍ കാല് കവര്‍ന്നു; തളരാതെ ഒറ്റക്കാലില്‍ നൃത്തം ചെയ്ത് അഞ്ജലി: വീഡിയോ

അശ്രദ്ധയാണ് ഈ അപകടത്തിന് കാരണമായത്. നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ പ്രധാന റോഡിലേയ്ക്ക് കയറും മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ ഇത്തരം അശ്രദ്ധകള്‍ പലതരത്തിലുള്ള അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും. നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ റോഡിലേയ്ക്ക് പ്രവേശിക്കുന്നതിന് മുമ്പ് തൊട്ടരികിലായി മറ്റ് വാഹനങ്ങളില്ലെന്ന് ഉറപ്പ് വരുത്തണം. പ്രധാന റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ക്കാണ് എപ്പോഴും മുന്‍ഗണന നല്‍കേണ്ടത്.