‘അമ്മയും കുഞ്ഞും’: പുതുമനിറഞ്ഞ ഫൺപാക്ക്ഡ് റിയാലിറ്റി ഷോയുമായി ഫ്ളവേഴ്‌സ്

October 26, 2019

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഇഷ്ടചാനലാണ് ഫ്ളവേഴ്‌സ് ടിവി. ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന എല്ലാ പരിപാടികളും പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിക്കാറുണ്ട്. ടോപ് സിംഗര്‍, ഉപ്പും മുളകും, കോമഡി ഉത്സവം, സ്റ്റാര്‍ മാജിക് തുടങ്ങി ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടികള്‍ക്ക് ആസ്വാദകരും ഏറെയാണ്. ഇപ്പോഴിതാ പ്രേക്ഷക ഹൃദയം കീഴടക്കാൻ പുതിയ റിയാലിറ്റി ഷോയുമായി എത്തുകയാണ് ഫ്ളവേഴ്‌സ് ടിവി.

അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമായാണ് പുതിയ റിയാലിറ്റി ഷോ ഫ്‌ളവേഴ്സ് ടിവി അവതരിപ്പിക്കുന്നത്. ‘അമ്മയും കുഞ്ഞും’ എന്നാണ് ഈ റിയാലിറ്റി ഷോയുടെ പേര്. നാലിനും എട്ടിനും ഇടയിൽ പ്രായമുള്ള കുഞ്ഞുങ്ങൾക്കും അവരുടെ അമ്മമാർക്കുമാണ് ഈ പരിപാടിയിൽ പങ്കെടുക്കാൻ അവസരം. ഒഡീഷനിലൂടെ  തിരഞ്ഞെടുക്കപ്പെടുന്ന അമ്മമാർക്കും കുട്ടികൾക്കുമാണ് ഈ പരിപാടിയിൽ മത്സരാർത്ഥികളാകാൻ അവസരം. ഒക്ടോബർ 28 മുതൽ നവംബർ മൂന്ന് വരെയാണ് ഒഡീഷൻ നടക്കുന്നത്.