‘അമ്മയും കുഞ്ഞും’; കളിയും ചിരിയുമായി ഫ്ലവേഴ്‌സിന്റെ പുത്തൻ റിയാലിറ്റി ഷോ

December 15, 2019

മലയാള ടെലിവിഷൻ ചാനലുകളിൽ പ്രേക്ഷക പ്രീതികൊണ്ട് മുൻപന്തിയിലാണ് ഫ്‌ളവേഴ്‌സ് ചാനൽ. ഓരോ പരിപാടികൾക്കും കിട്ടുന്ന പ്രതികരണവും പിന്തുണയും അതിനാൽ തന്നെ വളരെ വലുതാണ്. സീരിയലുകളും റിയാലിറ്റി ഷോകളുമെല്ലാം പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. ഇനി പ്രേക്ഷകരുടെ ഇഷ്ട പരിപാടികൾക്കൊപ്പം ഇടം പിടിക്കാനെത്തുകയാണ് ‘അമ്മയും കുഞ്ഞും’ റിയാലിറ്റി ഷോ.

അമ്മമാരും കുട്ടികളും ഒന്നിച്ച് പങ്കെടുക്കുന്ന പരിപാടിയാണ് മമ്മയും കുഞ്ഞും. ഇതുവരെ കുട്ടികളുടെ പ്രകടനം മാത്രം കണ്ടിരുന്ന പതിവ് രീതിയിൽ നിന്നും മാറി ഇവർക്ക് പിന്തുണയായി നിൽക്കുന്ന അമ്മമാരെയും കൂടി ഉൾപ്പെടുത്തുകയാണ് ‘അമ്മയും കുഞ്ഞും’.

അമ്മയും കുഞ്ഞും

പറഞ്ഞ് തീരാത്ത പലകൂട്ടം വിശേഷങ്ങളുമായി അമ്മമാരും കുഞ്ഞുങ്ങളും..👩‍👧‍👦അമ്മയും കുഞ്ഞും | നാളെ മുതൽ ആരംഭിക്കുന്നു വൈകുന്നേരം 6 മണിക്ക് ഫ്ളവേഴ്സിൽ…#AmmayumKunjum #NewProgram #FlowersTV

Posted by Flowers TV on Saturday, 14 December 2019

നാലിനും എട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് അമ്മമാർക്കൊപ്പം പരിപാടിയിൽ പങ്കെടുക്കുക. ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥികളുടെ പ്രകടനം നാളെ മുതൽ പ്രേക്ഷകർക്ക് നിങ്ങളുടെ സ്വീകരണ മുറികളിൽ നിന്നും കാണാം.ടിക് ടോക്ക് പോലെയുള്ള സമൂഹ മാധ്യമങ്ങളിൽ തരംഗമായ അമ്മമാരും കുഞ്ഞുങ്ങളും ഈ ഷോയിൽ പങ്കെടുക്കുന്നുണ്ട്.