അൻസിബ സംവിധായികയാകുന്നു; ടൈറ്റിൽ പ്രകാശനം ചെയ്ത് മോഹൻലാൽ

കുറഞ്ഞ കാലയളവിനുള്ളിൽ പ്രേക്ഷക പ്രീതി നേടിയ താരമാണ് അൻസിബ ഹസൻ. നടിയും അവതാരകയുമൊക്കെയായ അൻസിബ സംവിധാന രംഗത്തേക്കും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. ‘അല്ലു ആൻഡ് അർജുൻ’ എന്നാണ് അൻസിബയുടെ ആദ്യ സംവിധാന സംരംഭത്തിന്റെ പേര്. ചിത്രത്തിന്റെ ടൈറ്റിൽ നടൻ മോഹൻലാലാണ് റിലീസ് ചെയ്‌തത്. ബിഗ് ബ്രദറിന്റെ ലൊക്കേഷനിൽ വച്ചാണ് ടൈറ്റിൽ പ്രകാശനം ചെയ്‌തത്.
വിവോക്സ് മൂവി ഹൗസിന്റെ ബാനറിൽ ജോബിൻ വർഗീസ്, ബാബു വിസ്‌മയ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നതും അൻസിബ തന്നെയാണ്. നൗഷാദ് ഷെരീഫാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. രഞ്ജിൻ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ഫുൾ ടൈം ഫാമിലി എന്‍റര്‍ടെയ്നറാണ് അല്ലു ആൻഡ് അർജുൻ. ചിത്രത്തിൽ നായകനായി എത്തുന്നത് പുതുമുഖതാരമാണ്. ഇരുപത്തൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം ചെയ്ത റേച്ചലാണ് നായികയായി വേഷമിടുന്നത്. ഉറുവശിയും, മാസ്റ്റർ അശ്വന്ത് അശോകും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.