നിഗൂഢതകൾ ബാക്കി നിർത്തി ‘അണ്ടർവേൾഡ്’ തിയറ്ററുകളിലേക്ക്…

October 31, 2019

അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം വൻ വിജയമാക്കുന്ന ചരിത്രമുള്ള നടനാണ് ആസിഫ് അലി. ‘ഉയരെ’യിലെ ഗോവിന്ദും, ‘വിജയ് സൂപ്പറും പൗർണമി’യിലെ വിജയ് യും, ‘വൈറസി’ലെ വിഷ്ണുവുമൊക്കെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്.

തെരഞ്ഞെടുക്കുന്ന ചിത്രങ്ങളിലെല്ലാം വിത്യസ്ഥത പുലർത്തുന്ന ആസിഫിന്റെ പുതിയ ചിത്രത്തിനായി  കാത്തിരിക്കുകയാണ് മലയാളി ആരാധകർ. അണ്ടർ വേൾഡ് എന്ന ചിത്രത്തിന് പേരുപോലെത്തന്നെ നിഗൂഢതകൾ നിറച്ചാണ് ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളുമെല്ലാം തയാറാക്കിയിരിക്കുന്നത്.

മലയാളത്തിന് ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച അരുൺ കുമാർ അരവിന്ദാണ് ഈ  ചിത്രവും ഒരുക്കുന്നത്. ചിത്രത്തിൽ സ്റ്റാലിന്‍ ജോണ്‍ എന്ന കഥാപാത്രമായാണ് ആസിഫ് അലി എത്തുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രമായി ആസിഫിനൊപ്പം മകൻ ആദം അലിയും  എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മുകേഷ്, ലാല്‍ ജൂനിയര്‍ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും മികച്ച പ്രതികരണം നേടിയിരുന്നു.

Read also:നരസിംഹത്തെ ഓര്‍മ്മപ്പെടുത്തി ‘വട്ടമേശസമ്മേളനം’; ചില ചിരിരംഗങ്ങള്‍: വീഡിയോ

‘കോക്ക് ടെയിൽ’,‘ഈ അടുത്ത കാലത്ത്’, ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’, ‘വൺ ബൈ റ്റു’, ‘കാറ്റ്’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ചെറിയൊരു ഇടവേളയ്ക്ക് ശേഷം അരുൺ എത്തുന്ന ചിത്രമാണ് ‘അണ്ടർവേൾഡ്‌’. ‘ഞാൻ സ്റ്റീവ് ലോപ്പസ്’, ‘ബഷീറിന്റെ പ്രേമലേഖനം’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഫർഹാൻ എത്തുന്ന ചിത്രം കൂടിയാണ് അണ്ടർവേൾഡ്. ഷിബിൻ ഫ്രാൻസിസ് തിരക്കഥ ഒരുക്കുന്ന ചിത്രം ഉടൻ പ്രേക്ഷകർക്ക് മുന്നിലെത്തും. അലക്സ് ജെ പുളിയ്ക്കലാണ് ഛായാഗ്രഹണം. യക്സാന്‍ ഗാരി പെരേരയും നേഹ നായരും ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

അതേസമയം ആസിഫ് അലിയുടേതായി വെള്ളിത്തിരയിൽ എത്തിയ അവസാന ചിത്രം കക്ഷി അമ്മിണിപ്പിള്ളയാണ് . ചിത്രത്തിൽ വക്കീലായാണ് താരം എത്തുന്നത് . മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിനും ലഭിച്ചത്.