മീശപിരിച്ച് പൃഥ്വി; ശ്രദ്ധനേടി ‘അയ്യപ്പനും കോശിയും’ ലൊക്കേഷൻ ചിത്രങ്ങൾ
മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് പൃഥ്വിരാജും ബിജു മേനോനും. ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘അയ്യപ്പനും കോശിയും’. ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
അതേസമയം മലയാളി പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച ചിത്രമാണ് പൃഥ്വിരാജ്-ബിജു മേനോൻ കൂട്ടുകെട്ടിൽ സച്ചി ഒരുക്കിയ അനാർക്കലി. ഇരുവരെയും പ്രധാന കഥാപാത്രങ്ങളാക്കി സച്ചി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. അനാർക്കലി ഇറങ്ങി നാലു വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും പുതിയ ചിത്രവുമായി ഈ ടീം ഒന്നിക്കുന്നത്.
അട്ടപ്പാടിയിലെ സബ് ഇൻസ്പെക്ടർ അയ്യപ്പനായാണ് ചിത്രത്തിൽ ബിജു മേനോൻ എത്തുന്നത്. പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിന് ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശിയായാണ് പൃഥ്വി ചിത്രത്തിൽ വേഷമിടുന്നത്.
പൃഥ്വിയുടേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രമാണ് ബ്രദേഴ്സ് ഡേ. ഹാസ്യ കഥാപാത്രമായും വില്ലനായുമെല്ലാം വെള്ളിത്തിരയില്‍ അഭിനയ വസന്തം തീര്‍ത്ത മലയാളികളുടെ പ്രിയ താരം കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ബ്രദേഴ്സ് ഡേ. ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. പ്രയാഗ മാര്ട്ടിന്, മിയ, മഡോണ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിനു വേണ്ടിയുള്ള പൃഥ്വിരാജിന്റെ മെയ്ക്ക് ഓവറും ചലച്ചിത്ര രംഗത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. കട്ടത്താടിയുള്ള ലുക്കാണ് ചിത്രത്തില്‍ പൃഥ്വിരാജിന്റേത്.
Read also: ഫഹദ് ഫാസിലും ശ്യാം പുഷ്കരനും വീണ്ടും ഒന്നിക്കുന്നു; അണിയറയില്‍ ഒരുങ്ങുന്നത് ‘തങ്കം’
പൃഥ്വിയെ പ്രധാന കഥാപാത്രമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ചിത്രീകരണവും അണിയറയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.