ബിഗ് ബ്രദറായി മോഹൻലാൽ; ശ്രദ്ധനേടി പോസ്റ്റർ
മോഹൻലാലിനെ നായകനാക്കി സിദ്ധിഖ് ഒരുക്കുന്ന പുതിയ ആക്ഷൻ കോമഡി ചിത്രമാണ് ബിഗ് ബ്രദർ. ഇപ്പോഴിതാ ചലച്ചിത്ര പ്രേമികൾക്കിടയിൽ ശ്രദ്ധനേടുകയാണ് ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്റർ. മോഹൻലാൽ സിദ്ദിഖ് കൂട്ടുകെട്ടിലൊരുങ്ങിയ അവസാന ചിത്രം 2013 ൽ തിയേറ്ററുകളിൽ എത്തിയ ‘ലേഡീസ് ആൻഡ് ജെന്റിൽ മെൻ’ ആണ്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം അടുത്ത വർഷം അവസാനത്തോടുകൂടി തിയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.
അതേസമയം മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് ‘മരക്കാർ അറബിക്കടലിന്റെ സിംഹം’, പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
മോഹൻലാലിന്റേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയാണ്. നവാഗതരായ ജിബി, ജോജു എന്നിവരാണ് ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’ എന്ന ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്നത്. ടൈറ്റില്‍ കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.