‘കുഴൽക്കിണർ മരണക്കിണർ ആവാതിരിക്കട്ടെ: ഇനി ഒരു സുജിത് കൂടി ഉണ്ടാവാതിരിക്കട്ടെ’; പുതിയ സാങ്കേതിക വിദ്യയുമായി ശാത്രജ്ഞൻ

October 31, 2019

ഇന്ത്യ ഓരോ നിമിഷവും പുരോഗതിയിലേക്ക് കുതിക്കുമ്പോഴും കുഴൽ കിണറിൽ വീണുണ്ടാകുന്ന അപകടങ്ങൾ തുടർക്കഥയായി മാറുന്നു. അതിന്റെ ഏറ്റവും  വേദനയേറിയ അവസാനത്തെ ഉദാഹരമാണ് സുജിത് എന്ന രണ്ടുവയസുകാരന്റെ മരണം. ഇപ്പോഴിതാ ഇനി ഒരു സുജിത്ത് കൂടി ഉണ്ടാകാതിരിക്കാൻ പുതിയ മാർഗവുമായി എത്തുകയാണ് ജോൺസൺ എന്ന ശാത്രജ്ഞൻ. കുഴൽക്കിണറിൽ വീഴുന്നവരെ രക്ഷിക്കാൻ താൻ പുതിയ മാർഗം കണ്ടെത്താമെന്നും അതിനുള്ള ചിലവ് സർക്കാരോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ വഹിക്കുമോയെന്നാണ് ജോൺസൺ ചോദിക്കുന്നത്.

അതേസമയം രാജ്യം ഇത്രമാത്രം പുരോഗതിയിൽ എത്തിയിട്ടും കുഴൽ കിണറിൽ വീഴുന്ന കുഞ്ഞുങ്ങളെ രക്ഷിക്കാൻ ആവശ്യമായ ടെക്‌നോളജി ഇന്ത്യയിൽ ഇതുവരെ ഉണ്ടായിട്ടില്ല എന്ന  വിമർശനങ്ങളും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ആശയവുമായി ജോൺസൺ എത്തുന്നത്.

ജോൺസന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

കഴുഞ്ഞ ദിവസം ഉണ്ടായ ദാരുണമായ നടന്ന കുട്ടിയുടെ മരണത്തെപ്പറ്റി രണ്ടു വാക്കു പറയട്ടെ. ഇത്രയും പുരോഗതിയിൽ എത്തിയ നമ്മുടെ രാജ്യത്ത് ഈ കുഴൽ കിണറിൽ ഉണ്ടാകുന്ന അപകടങ്ങളിൽ നിന്നും രക്ഷിക്കാൻ സാധിക്കാത്ത സംഭവങ്ങൾ ആണ് കൂടുതലും കാണുന്നത്. അതിനു ആവശ്യമായ ടെക്‌നോളജി ഇന്ന് കണ്ടെത്തിയിട്ടില്ല എന്നത് വളരെ ദുഖകരമായ കാര്യമാണ്. രാജ്യ രക്ഷയ്ക്ക് വേണ്ടി ലക്ഷകണക്കിന് കോടി രൂപ നമ്മൾ മാറ്റി വെയ്ക്കുകയും ചന്ദ്രനിലോട്ടും ശ്യൂന്യകാശ പ്രവർത്തനതിനുമായി പതിനായിരക്കണക്കിന് കോടി രൂപ ചിലവഴിക്കുമ്പോൾ നമ്മുടെ രാജ്യത്തുണ്ടാകുന്ന കുഴൽ കിണറിൽ അകപ്പെടുന്ന കുഞ്ഞി കുരുന്നുകളെ രക്ഷിക്കാൻ ഉള്ള ടെക്നോളജി ഇല്ലാത്തത്തിൽ വളരെ അധികം ഖേദിക്കുന്നു. അതിനു ഒരു പരിഹാരം ചെയ്യേണ്ടത് നമ്മുടെ ആവിശ്യം ആണല്ലോ.100 മീറ്റർ ആഴം ഉള്ള കുഴൽ കിണർ ആയാലും 3 മണിക്കൂറിനുള്ളിൽ അതിൽ അകപ്പെട്ട ആളെ രക്ഷിക്കാൻ ഉള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാൻ ഞാൻ തയ്യാറാണ് . അതിനു വേണ്ടുന്ന സാമ്പത്തിക ചിലവ് സർക്കാർ വഹിക്കുമോ അതോ മറ്റാരെങ്കിലും വഹിക്കാൻ തയ്യാറാണോ. തയ്യാറാണെങ്കിൽ ഞാനുമായി ബന്ധപ്പെടുക. അതിനു നല്ല പണചിലവ് ഉണ്ട് അതിന്റെ ഓരോ ഭാഗങ്ങളും അത്യാധുനിക രീതിയിൽ ഉള്ള പല ഉപകരങ്ങളും പല സാങ്കേതിക വിദ്യകളും കൂട്ടി യോജിപ്പിച്ചുകൊണ്ടാണ് ചെയ്യേണ്ടത്. ഒരു ഹെലികോപ്റ്റർ അല്ലെങ്കിൽ വിമാനത്തിൽ മണിക്കൂറുകൾ കൊണ്ട് എത്തിച്ചു രക്ഷാപ്രവാത്തനം നടത്താൻ പറ്റുന്ന രീതിയിലാണ് രൂപകല്പന ചെയ്യുക.
Johnson M A
9744525892