ഉപതെരഞ്ഞെടുപ്പ് ഫലം: വിജയിച്ച സ്ഥാനാർത്ഥികളും ലീഡ് നിലയും ഒറ്റനോട്ടത്തിൽ!!

October 24, 2019

സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നപ്പോൾ മൂന്ന് മണ്ഡലങ്ങൾ യുഡിഎഫും രണ്ട് മണ്ഡലങ്ങളിൽ എൽ ഡി എഫുമാണ് വിജയിച്ചിരിക്കുന്നത്. വട്ടിയൂർക്കാവിൽ എൽ ഡി എഫ് സ്ഥാനാർഥി വി കെ പ്രശാന്തും, കോന്നിയിൽ കെ യു ജനീഷ് കുമാറുമാണ് വിജയിച്ചിരിക്കുന്നത്.

അരൂർ, മഞ്ചേശ്വരം, എറണാകുളം മണ്ഡലങ്ങളിലാണ് യുഡിഎഫ്  വിജയക്കൊടി പാറിച്ചിരിക്കുന്നത്. അരൂരിൽ ഷാനിമോൾ ഉസ്മാനും, എറണാകുളത്ത് ടി ജെ വിനോദ്, മഞ്ചേശ്വരത്ത് എം സി കമറുദീനുമാണ് വിജയിച്ചിരിക്കുന്നത്.

വട്ടിയൂർക്കാവിൽ ഇനി പ്രശാന്ത് ബ്രോ…

വട്ടിയൂർക്കാവിൽ എൽ ഡി എഫ് തിളക്കം. എൽ ഡി എഫ് സ്ഥാനാർഥി വി കെ പ്രശാന്താണ് 14465 വോട്ടിന്റെ ലീഡിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാറിനെ പരാജയപ്പെടുത്തിയത്.

എറണാകുളം സ്വന്തമാക്കി ടി ജെ വിനോദ്

എറണാകുളം നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദ് ജയിച്ചു. 3750 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ടി ജെ വിനോദിന്റെ വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയ് 33843 വോട്ടുകളും എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി ജി രാജഗോപാല്‍ 13529 വോട്ടുകളും നേടി.

കോന്നിയിൽ ചരിത്രം കുറിച്ച്  കെ യു ജനീഷ് കുമാർ

കോന്നിയിൽ ചരിത്രമെഴുതി എല്‍ഡിഎഫ്.  കെ യു ജനീഷ് കുമാര്‍ കോന്നിയിൽ വിജയമുറപ്പിച്ചു. 9953 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ യു ജനീഷ് കോന്നിയിൽ  വിജയം നേടിയത്. യു ഡി എഫ് സ്ഥാനാർഥി മോഹൻരാജിനെ പിന്തള്ളിയാണ് ജനീഷ് കോന്നിയിൽ ചരിത്രം കുറിച്ചത്.

അരൂരിൽ ഷൈൻ ചെയ്ത് ഷാനിമോൾ ഉസ്മാൻ  

അരൂരിൽ വിജയം ഉറപ്പിച്ച്‌ യു ഡി എഫ് സ്ഥാനാർഥി ഷാനി മോൾ ഉസ്മാൻ.  1955 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷാനിമോൾ വിജയം നേടിയിരിക്കുന്നത്.

മഞ്ചേശ്വരം പിടിമുറുക്കി എം സി കമറുദീൻ 

മഞ്ചേശ്വരത്ത് യുഡിഎഫ് വിജയം ഉറപ്പിച്ചു. എം സി കമറുദീനാണ്  7923 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചിരിക്കുന്നത്. മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്ത് എത്തിയത് ബിജെപിയാണ്.

ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നപ്പോൾ അറിയാം ലീഡ് നില ഒറ്റനോട്ടത്തിൽ..

മണ്ഡലം          സ്ഥാനാർഥി             ലീഡ്         പാർട്ടി 

വട്ടിയൂർക്കാർ    വി കെ പ്രശാന്ത്               14465             എൽ ഡി എഫ് 
അരൂർ                     ഷാനി മോൾ ഉസ്മാൻ     1955                 യു ഡി എഫ്
എറണാകുളം     ടി ജെ വിനോദ്                   3750               യു ഡി എഫ്
കോന്നി                  കെ യു ജനീഷ് കുമാർ   9953               എൽ ഡി എഫ്
മഞ്ചേശ്വരം         എം സി കമറുദീൻ           7923                  യു ഡി എഫ്