ഹൃദയംതൊട്ട് ‘ബ്രദേഴ്‌സ് ഡേ’യിലെ സ്‌നേഹഗാനം: വീഡിയോ

October 19, 2019

ഹാസ്യ കഥാപാത്രമായും വില്ലനായുമെല്ലാം വെള്ളിത്തിരയില്‍ അഭിനയ വസന്തം തീര്‍ത്ത മലയാളികളുടെ പ്രിയ താരം കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ. പൃഥ്വിരാജ് ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. തിയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചതും.

അതേസമയം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിലെ ഒരു മനോഹരഗാനം. ‘ചെല്ലം ചെല്ലം കുഞ്ഞിപ്പൂവേ….’ എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. സഹോദര സ്‌നേഹത്തിന്റെ ആഴവും പരപ്പുമെല്ലാം ആവോളം പ്രതിഫലിക്കുന്നുണ്ട് ഈ ഗാനത്തില്‍ ഉടനീളം. ബി കെ ഹരിനാരായണന്റേതാണ് ഗാനത്തിലെ വരികള്‍. അഭിജിത് കൊല്ലമാണ് ആലാപനം. ഫോര്‍ മ്യൂസിക് സംഗീതം പകര്‍ന്നിരിക്കുന്നു.

Read more:ആയുധങ്ങളുമായി മോഷ്ടിക്കാനെത്തി; വയോധിക വച്ചുനീട്ടിയ പണം നിരസിച്ച് മോഷ്ടാവ്, ശേഷം നെറ്റിയില്‍ ഒരു ഉമ്മ…; വൈറല്‍ വീഡിയോ

അനിയത്തിയുടെ വിവാഹം പശ്ചാത്തലമാക്കിയാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. പ്രായാഗ മാര്‍ട്ടിന്‍ ചിത്രത്തില്‍ പൃഥ്വിരാജിന്റെ സഹോദരിയായെത്തുന്നു. മിയ, മഡോണ, ഐശ്വര്യ ലക്ഷ്മി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വിജയ രാഘവന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കലാഭവന്‍ ഷാജോണാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ജിത്തു ദാമോദര്‍ ആണ് ഛായഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. അഖിലേഷ് മോഹന്‍ സിനിമയുടെ ചിത്രസംയോജനം നിര്‍വ്വഹിച്ചിരിക്കുന്നു.