കാരുണ്യ കലാസംഗമത്തിലൂടെ സമാഹരിച്ച പണം സുമേഷിന് കൈമാറി കോമഡി ഉത്സവം ടീം; കൈയടിച്ച് സോഷ്യൽ മീഡിയ

October 1, 2019

പാട്ടും ചിരിയും വിനോദങ്ങൾക്കുമൊപ്പം സാമൂഹ്യപ്രവർത്തനങ്ങളിലും മുൻനിരയിലാണ് ഫ്ളവേഴ്‌സ് ചാനൽ. ഒറ്റപ്പെടലിന്റെ വേദനയില്‍ ഉള്ളു നീറുന്നവര്‍ക്ക് സന്തോഷം പകർന്നും നോവിന്റെ നീർച്ചാലുകൾ ഒഴുകിയ മുഖങ്ങളിൽ പുഞ്ചിരി വിടർത്തിയും ഫ്ളവേഴ്സ് ചാനൽ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. നിരവധി കലാകാരന്മാരെ സമൂഹത്തിന്റെ മുൻനിരയിൽ എത്തിക്കുന്ന ഫ്ളവേഴ്സ് കോമഡി ഉത്സവത്തിനും ആരാധകർ ഏറെയാണ്.

ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിലൂടെ വീണ്ടും കൈയടി നേടുകയാണ് കോമഡി ഉത്സവം ടീം. കോമഡി ഉൽസവം തൃശ്ശൂർ ജില്ലാ ടീം 27.9 2019 ന് രാവിലെ 7 മണി മുതൽ രാത്രി8 മണി വരെ തൃപ്രയാർ നഗരത്തിൽ നടത്തിയ കാരുണ്യ കലാസംഗമത്തിലൂടെ സമാഹരിച്ച 1,30,000 ( ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ) ഇരു വൃക്കകളും തകരാറിലായ സുമേഷ് എന്ന വ്യക്തിക്ക്  കൈമാറിയിരിക്കുകയാണ്.

ഇരുന്നൂറോളം കലാകാരൻമാർ പങ്കെടുത്ത ഈ കാരുണ്യ കലാ സംഗമത്തിൽ നാട്ടുകാർ, ഓട്ടോറിക്ഷാ തൊഴിലാളികൾ, വ്യാപാരികൾ, വഴിയാത്രക്കാർ, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖർ തുടങ്ങി നിരവധിപ്പേർ  പങ്കുചേർന്നു.