രണ്ടാം ഇന്നിംഗ്‌സിലും സെഞ്ച്വറി നേടി രോഹിത്; 324 റൺസിന് ഡിക്ലയർ ചെയ്ത് ഇന്ത്യ

October 5, 2019

ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യ 324 റൺസിന് ഡിക്ലയർ ചെയ്തു. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടിയ രോഹിത് ശർമ്മ രണ്ടാം ഇന്നിംഗ്‌സിലും സെഞ്ച്വറി കരസ്ഥമാക്കി. മത്സരത്തിൽ 4 വിക്കറ്റ് നഷ്ടത്തിൽ 324 റൺസിനാണ് ഇന്ത്യ കളി ഡിക്ലയർ ചെയ്‌തത്‌.

ചേതേശ്വർ പൂജാര (81), രവീന്ദ്ര ജഡേജ (40), വിരാട് കോലി (31), അജിങ്ക്യ രഹാനെ (27), മായങ്ക് അഗര്‍വാള്‍ (7), വിരാട് കോലി (31), രഹാന (27) എന്നിങ്ങനെയാണ് റൺസ് നേടിയത്. അതേസമയം ദക്ഷിണാഫ്രിക്കയ്ക്കായി കേശവ് മഹാരാജ രണ്ട് വിക്കറ്റുകളും റബാഡ, ഫിലാഡര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

അതേസമയം നാലാം ദിനം കളി അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. 395 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു വിക്കറ്റ് നഷ്ടമായി. മൂന്ന് റണ്‍സുമായി മര്‍ക്രാം, അഞ്ച് റണ്‍സുമായി ഡി ബ്രുയൂണ്‍ എന്നിവരാണ് ക്രീസില്‍. കളിതീരാന്‍ ഒരു ദിവസം മാത്രം ബാക്കി നിൽക്കുമ്പോൾ ജയിക്കാന്‍ ഒമ്പത് വിക്കറ്റുകള്‍ ഉള്ള ദക്ഷിണാഫ്രിക്കയ്ക്ക് 384 റണ്‍സ് കൂടി ഇനി നേടണം.