“പഠിച്ച് ബിഗ് ആയാല്‍ ഫാനില്‍ മുട്ടും; ഞാന്‍ സ്‌കൂളില്‍ പോവില്ല മോളേ…”; ചിരി നിറച്ച് ഈ കുസൃതിക്കുരുന്ന്: വൈറല്‍ വീഡിയോ

October 18, 2019

കള്ളമില്ലാത്തതാണല്ലോ പിള്ള മനസ്സ്. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കത നിറഞ്ഞ വര്‍ത്തമാനങ്ങള്‍ കേള്‍ക്കാനും ഏറെ രസകരമാണ്. കാഴ്ചക്കാരില്‍ ചിരി നിറയ്ക്കന്ന കുസൃതിക്കുരുന്നുകളുടെ നിഷ്‌കളങ്കത നിറഞ്ഞ വീഡിയോകള്‍ പലപ്പോഴും സാമൂഹ്യ മാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ സ്‌കൂളില്‍ പോകാന്‍ മടികാട്ടുന്നു ഒരു കുട്ടിത്താരത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ചിരി നിറയ്ക്കുന്നത്.

സ്‌കൂളില്‍ പോകാതിരിക്കാന്‍ പല അടവുകളും പയറ്റാറുണ്ട് കുഞ്ഞു കുട്ടികള്‍. വയറുവേദന, പല്ലുവേദന, തലവേദന അങ്ങനെ നീളുന്നു ചില മടിക്കാരണങ്ങള്‍. എന്നാല്‍ ഇവയില്‍ നിന്നെല്ലാം തികച്ചും വിത്യസ്തമായ ഒരു കാരണമാണ് ഈ കുസൃതിക്കുരുന്ന് പറയുന്നത്.

Read more:അന്ന് ഗേറ്റിന്റെ വിടവിലൂടെ മമ്മൂട്ടിയെ കണ്ടു; ഇന്ന് തൊട്ടരികില്‍ മമ്മൂട്ടി ചേര്‍ത്തു നിര്‍ത്തി: സ്‌നേഹവീഡിയോ

സ്‌കൂളില്‍ പോകാന്‍ മടികാട്ടുന്ന കുട്ടിയോട് സ്‌കൂളില്‍ പോയി ബിഗ് ആകേണ്ടേ എന്ന് അമ്മ ചോദിക്കുന്നു. എന്നാല്‍ ഇതിന് മകള്‍ നല്‍കുന്ന മറുപടിയാണ് രസകരം. സ്‌കൂളില്‍ പോയി ബിഗ് ആകണ്ട. ബിഗ് ആയാല്‍ ഫാനില്‍ മുട്ടും എന്നാണ് കുസൃതിക്കുരുന്നിന്റെ മറുപടി. സ്‌കൂളില്‍ പോയാല്‍ എനിക്ക് സങ്കടം വരുമെന്നും കുഞ്ഞ് നിഷ്‌കളങ്കതയോടെ പറയുന്നു. കരഞ്ഞുകൊണ്ടാണ് ഈ പറച്ചിലൊക്കെ. എന്തായാലും സാമൂഹ്യ മാധ്യമങ്ങളില്‍ ചിരി നിറയ്ക്കുകയാണ് ഈ കുസൃതിക്കുരുന്ന്. ആഴ്ചകള്‍ക്ക് മുമ്പ്‌ പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോഴും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.