ഒരു കളർഫുൾ കോമഡി കഥയുമായി ധമാക്ക; ശ്രദ്ധനേടി ഫസ്റ്റ് ലുക്ക്
‘ഹാപ്പിംഗ് വെഡ്ഡിംഗ്’, ‘ചങ്ക്സ്’, ‘ഒരു അഡാര്‍ ലവ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ധമാക്ക’. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഏറെ കൗതുകമൊളിപ്പിച്ചുകൊണ്ടാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. ചിത്രം ഒരു ഫുൾ ടൈം കോമഡി എന്റെർറ്റൈന്മെന്റ്സ് മൂഡിലുള്ളതാണെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്.
ചിത്രീകരണം പൂർത്തിയായ ചിത്രം നവംബറിൽ വെള്ളിത്തിരയിൽ എത്തും. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ. നാസറാണ് ചിത്രം നിർമ്മിക്കുന്നത്. ടോണി ഐസക്കാണ് ചിത്രത്തിൽ മുഖ്യകഥാപാത്രമായി എത്തുന്നത്. നിക്കി ഗൽറാണിയാണ് ചിത്രത്തിൽ നായികയായി വേഷമിടുന്നത്. മുകേഷ്, ഉറുവ്വശി, സലിം കുമാർ, സാബു മോൻ, ധർമ്മജൻ ബോൾഗാട്ടി, നേഹ സക്സേന, ഇന്നസെന്റ്, ശാലിൻ സോയ എന്നിവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Read also: ഒളിമ്പ്യന്റെ പ്രിയപ്പെട്ട ടോണി ഐസക് നായകനാകുന്നു..
ചിത്രത്തിലെ ധർമ്മജൻ ബോൾഗാട്ടിയുടെ മേക്ക് ഓവറും മുകേഷിന്റെ മേക്ക് ഓവറും ചലച്ചിത്ര ലോകത്ത് ഏറെ ശ്രദ്ധനേടിയിരുന്നു. ഷൂട്ടിങ്ങിനിടെ പകര്‍ത്തിയ രസകരമായ ചിത്രങ്ങളും വീഡിയോകളും നേരത്തെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.