ഹെല്‍മറ്റ് ധരിച്ച് ഇരുചക്രവാഹനത്തിന്റെ പിന്നിലിരുന്ന് നായയുടെ യാത്ര; വൈറലായി ചിത്രം

October 23, 2019

രസകരവും കൗതുകകരവുമായ വീഡിയോകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന ഒരു നായയുടെ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. അതേസമയം ഹെല്‍മറ്റ് ധരിച്ചുകൊണ്ടാണ് നായയുടെ യാത്ര എന്നതാണ് ഏറെ രസകരം.

ഗതാഗത നിയമങ്ങളും റോഡ് സുരക്ഷാ നിയമങ്ങളുമെല്ലാം പാലിക്കാന്‍ മടികാട്ടുന്ന അനേകര്‍ക്ക് മുന്നിലൂടെയാണ് ഹെല്‍മറ്റ് ധരിച്ച് സ്‌കൂട്ടറിന്റെ പിന്നില്‍ ഇരുന്ന് നായ യാത്ര ചെയ്യുന്നത്. ഡല്‍ഹി നഗരത്തിലെ തിരക്കേറിയ റോഡിലൂടെയായിരുന്നു ഉടമയ്‌ക്കൊപ്പം നായയുടെ ഈ രസികന്‍ യാത്ര.

Read more:മലയിടുക്കുകളിൽ നിന്നും താഴേക്ക്; മരണത്തെ മുഖാമുഖം കണ്ട യുവാവിന് രക്ഷകനായത് കയിൽകെട്ടിയ വാച്ച്

കാഴ്ചക്കാരില്‍ ആരോ പകര്‍ത്തിയ ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇടം നേടിയത്. നിരവധി പേരാണ് ചിത്രം ഏറ്റെടുത്തിരിക്കുന്നതും.