ആക്ഷനും സസ്‌പെന്‍സും പ്രണയവും നിറച്ച് ‘എടക്കാട് ബറ്റാലിയന്‍ 06’ ടീസര്‍

October 4, 2019

മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06. പ്രേക്ഷകരുടെ പ്രതീക്ഷ വര്‍ധിപ്പിച്ചുകൊണ്ട് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ആക്ഷനും സസ്‌പെന്‍സും പ്രണയവുമെല്ലാം നിറച്ചാണ് ചിത്രത്തിന്റെ ടീസര്‍ ഒരുക്കിയിരിക്കുന്നത്.

നവാഗതനായ സ്വപ്‌നേഷ് കെ നായര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06. സംയുക്ത മേനോനാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. നടനും സംവിധായകനുമായ പി ബാലചന്ദ്രന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. റൂബി ഫിലിംസ് ആന്‍ഡ് കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ നീ ഹിമമഴയായ്… എന്നു തുടങ്ങുന്ന ഗാനവും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. കൈലാസ് മേനോനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.