“ഞാന്‍ ഒരു പട്ടാളക്കാരന് ആകാന്‍ തീരുമാനിച്ചു”; ‘എടക്കാട് ബറ്റാലിയന്’ കണ്ട യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു
തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് മലയാളികളുടെ പ്രിയ താരം ടൊവിനോ തോമസ് നായകനായെത്തിയ എടക്കാട് ബറ്റാലിയന് 06 എന്ന ചിത്രം. നവാഗതനായ സ്വപ്നേഷ് കെ നായര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. സംയുക്ത മേനോന് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു.
നടനും സംവിധായകനുമായ പി ബാലചന്ദ്രന്റേതാണ് എടക്കാട് ബറ്റാലിയന് 06 എന്ന ചിത്രത്തിന്റെ തിരക്കഥ. റൂബി ഫിലിംസ് ആന്‍ഡ് കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. എടക്കാട് ബറ്റാലിയന് എന്ന ചിത്രത്തില്‍ ഒരു പട്ടാളക്കാരനായാണ് ടൊവിനോ തോമസ് എത്തുന്നത്. ഒരു പട്ടാളക്കാരന്റെ ജീവിതചുറ്റുപാടുകളാണ് ചിത്രത്തിന്റെ പ്രമേയം. ദിവ്യ പിള്ളെ, പി ബാലചന്ദ്രന്, രേഖ, സന്തോഷ് കീഴാറ്റൂര്‍, നിര്‍മ്മല്‍ പാലാഴി, ശങ്കര്‍ ഇന്ദുചൂഢന്, ശാലു റഹീം തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് എടക്കാട് ബറ്റാലിയന് 06ല്‍.
അതേസമയം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ് എടക്കാട് ബറ്റാലിയന് എന്ന സിനിമ കണ്ട ശേഷം നിധിന് നന്ദനന്‍ എന്ന യുവാവ് ഫെയ്സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ജീവിതത്തില്‍ എന്താവണം എന്ന് വല്യ ഐഡിയ ഒന്നും ഇല്ലാതെ ജീവിച്ചിരുന്ന ഒരാളാണ് ഞാന്‍ എന്നാല്‍ എടക്കാട് ബറ്റാലിയന് 06 കൊണ്ട് ഇന്നലെ അതിനൊരു തീരുമായി. ഞാന്‍ ഒരു പട്ടാളക്കാരനാകാന്‍ തീരുമാനിച്ചു… എല്ലാവരും പറയുന്ന സ്ഥിരം പരിപാടികളില്‍ താല്പര്യം ഇല്ലായിരുന്നു എനിക്ക് ലൈഫില്‍ അതാകണം ഇതാകണം എന്ന ആഗ്രഹം ഒന്നും ഉണ്ടായിരുന്നില്ല എന്നാല്‍ ചില ടൈം എന്നൊക്കെ പറയുന്നതാണ് ഇത്.. ചിത്രം തുടങ്ങിയാദ്യം എനിക്ക് തോന്നിയത് ഒരു നാട്ടിന്‍പുറ കഥയെന്നാണ്…. പക്ഷെ ചിത്രം മുന്നോട്ടുപോകുന്തോറും ടോവിനോ എന്ന നടനുപകരം ഷഫീഖ് മുഹമ്മദ് എന്ന കഥാപാത്രത്തെ മാത്രമായി എന്റെ ശ്രദ്ധ… ജീവിതത്തില്‍ ഇതുവരെ എനിക്ക് ഒരു പട്ടാളക്കാരനാകണമെന്നോ പോലീസുകാരനാകണമെന്നോ തോന്നിയിട്ടില്ല…
ഒരു പോലീസുകാരനോ പട്ടാളക്കാരനോ ആയാല്‍ എന്ത് മെച്ചം എന്ന ചിന്ത ആയിരുന്നു ഉണ്ടായിരുന്നത്… പക്ഷെ എടക്കാട് ബറ്റാലിയന് 06 ഷഫീക് മുഹമ്മദ് എന്ന കഥാപാത്രം ഇത് രണ്ടും എന്റെ മനസ്സ് മാറ്റി.. നമ്മുടെ ജോലിയോ പദവിയോ കൊണ്ട് ഒരു നാടിന് ഒരു കൂട്ടം ആളുകള്‍ക്ക് കുടുംബത്തിന് ഇതിനെല്ലാം പുറമെ നമ്മുടെ രാജ്യത്തിന് അഭിമാനമായി മാറുമെങ്കില്‍ അത് തന്നെയാണ് നമ്മുടെ ഏറ്റവും വലിയ വിജയം… ഈ ചിത്രം എന്റെ ജീവിതത്തില്‍ കൊടുവന്ന മാറ്റം എന്റെ ജീവിതം ഒരു പട്ടാളക്കാരനായി ജീവിക്കാന്‍ ഞാന്‍ തീരുമാനിച്ചു എന്നതാണ്…. ഇനി ഞാന്‍ ജീവിക്കുന്നത് എനിക്ക് വേണ്ടി മാത്രമാവില്ല..നമ്മുടെ നാടിന് വേണ്ടി കൂടി ആയിരിക്കും…