“നിങ്ങള്‍ക്കെല്ലാം ഒരു പട്ടാളക്കാരന്റെ മനസായിരിക്കണം”; ഹൃദയംതൊട്ട് എടക്കാട് ബറ്റാലിയനിലെ രംഗം: വീഡിയോ

October 21, 2019

തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് മലയാളികളുടെ പ്രിയ താരം ടൊവിനോ തോമസ് നായകനായെത്തിയ എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രം. നവാഗതനായ സ്വപ്‌നേഷ് കെ നായര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. സംയുക്ത മേനോന്‍ ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു.

പ്രേക്ഷകന്റെ ഹൃദയം തൊടുന്ന രംഗങ്ങള്‍ ചിത്രത്തെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു. ആക്ഷനും പ്രണയവും കുടുംബബന്ധങ്ങളുടെ ആഴവുമെല്ലാം അതിമനോഹരമായി പ്രതിഫലിക്കുന്നുണ്ട് എടക്കാട് ബറ്റാലിയന്‍ എന്ന ചിത്രത്തില്‍. അതേസമയം ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ പുതിയ ടീസര്‍. എടക്കാട് ബറ്റാലിയനിലെ വളരെ മനോഹരമായ രംഗങ്ങളില്‍ ഒന്നാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിയ്ക്കുന്നുണ്ട്.

നടനും സംവിധായകനുമായ പി ബാലചന്ദ്രന്റേതാണ് എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രത്തിന്റെ തിരക്കഥ. റൂബി ഫിലിംസ് ആന്‍ഡ് കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. എടക്കാട് ബറ്റാലിയന്‍ എന്ന ചിത്രത്തില്‍ ഒരു പട്ടാളക്കാരനായാണ് ടൊവിനോ തോമസ് എത്തുന്നത്. ഒരു പട്ടാളക്കാരന്റെ ജീവിതചുറ്റുപാടുകളാണ് ചിത്രത്തിന്റെ പ്രമേയം. ദിവ്യ പിള്ളെ, പി ബാലചന്ദ്രന്‍, രേഖ, സന്തോഷ് കീഴാറ്റൂര്‍, നിര്‍മ്മല്‍ പാലാഴി, ശങ്കര്‍ ഇന്ദുചൂഢന്‍, ശാലു റഹീം തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് എടക്കാട് ബറ്റാലിയന്‍ 06ല്‍.