മനോഹരം ഈ ആലാപനം; നിത്യ മാമ്മന്‍റെ കവര്‍ സോങ് ഏറ്റെടുത്ത് പ്രേക്ഷകര്‍: വീഡിയോ

October 18, 2019

പാട്ട് പ്രേമികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ച നീ ഹിമമഴയായ്… എന്നു തുടങ്ങുന്ന ഗാനത്തിന്റെ ആലാപനം കൊണ്ടുതന്നെ ശ്രദ്ധ നേടിയതാണ് നിത്യ മാമ്മന്‍. ടൊവിനോ തോമസ് നായകനായെത്തുന്ന എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ചിത്രം ഇന്ന് തിയറ്ററുകളിലെത്തി. കൈലാസ് മേനോന്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഈ ഗാനം കെ എസ് ഹരിശങ്കറും നിത്യ മാമ്മനും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

ഇപ്പോഴിതാ മനോഹരമായ മറ്റൊരു കവര്‍ സോങുമായി എത്തിയിരിക്കുകയാണ് നിത്യ മാമ്മന്‍. ‘എന്‍ മേല്‍ വിഴുന്ത…’ എന്ന ഗാനത്തിനാണ് നിത്യ കവര്‍ വേര്‍ഷന്‍ ഒരുക്കിയിരിക്കുന്നത്. ദൃശ്യഭംഗിയിലും ഈ കവര്‍ സോങ് ഏറെ മികച്ചു നില്‍ക്കുന്നു.

Read more:“പഠിച്ച് ബിഗ് ആയാല്‍ ഫാനില്‍ മുട്ടും; ഞാന്‍ സ്‌കൂളില്‍ പോവില്ല മോളേ…”; ചിരി നിറച്ച് ഈ കുസൃതിക്കുരുന്ന്: വൈറല്‍ വീഡിയോ

1994- ല്‍ തിയറ്ററുകളിലെത്തിയ മേയ് മാതം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാനാണ് ഈ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. പി ജയചന്ദ്രനും കെ എസ് ചിത്രയും ചേര്‍ന്നാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

അതേസമയം എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രത്തില്‍ നിത്യ മാമ്മനും കെ എസ് ഹരിശങ്കറും ചേര്‍ന്ന് ആലപിച്ച നീ ഹിമമഴയായ് എ്ന ഗാനത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ ഇതിനോടകംതന്നെ ഈ ഗാനം കണ്ടുകഴിഞ്ഞു. നവാഗതനായ സ്വപ്‌നേഷ് കെ നായര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. സംയുക്ത മേനോന്‍ ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു.

നടനും സംവിധായകനുമായ പി ബാലചന്ദ്രന്റേതാണ് എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രത്തിന്റെ തിരക്കഥ. റൂബി ഫിലിംസ് ആന്‍ഡ് കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.