‘അധ്യാപകരെക്കൊണ്ട് മേക്കപ്പ് ഇടീച്ചാൽ നിങ്ങൾ അനുഭവിക്കും ..’; ചിരിപടർത്തി താരത്തിന്റെ ബാല്യകാല ചിത്രം
വികൃതി എന്ന ആദ്യ ചിത്രത്തിലൂടെത്തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് വിൻസി അലോഷ്യസ്. ഇപ്പോഴിതാ താരത്തിന്റെ ബാല്യകാല ചിത്രവും അതിന് വിൻസി നൽകിയ അടിക്കുറുപ്പുമാണ് സോഷ്യൽ മീഡിയയിൽ ചിരിപടർത്തുന്നത്. മൂന്ന് ചിത്രങ്ങളാണ് വിൻസി കുട്ടിക്കാലത്തെ ഗോൾഡൻ റൂൾസ് എന്ന അടിക്കുറുപ്പോടെ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.
അധ്യാപകരെകൊണ്ട് മേക്കപ്പ് ഇടാൻ അനുവദിച്ചാൽ നിങ്ങൾ അനുഭവിക്കേണ്ടിവരും എന്ന രണ്ടാമത്തെ റൂളാണ് സമൂഹ മാധ്യമങ്ങളിൽ ചിരിപടർത്തുന്നത്. മുഖം നിറയെ മേക്കപ്പ് ഇട്ട് ഡാൻസിനോ മറ്റോ ഒരുങ്ങിനിൽക്കുന്ന ചിത്രത്തിനാണ് താരം രസകരമായ കമന്റ് നൽകിയിരിക്കുന്നത്. എന്തായാലും താരത്തിന്റെ ഈ വാക്കുകൾ ശരിവയ്ക്കുന്നുണ്ട് സോഷ്യൽ മീഡിയ സുഹൃത്തുക്കളും.
View this post on Instagram
Rule no 2: don’t let your teachers do your make up..trust me, you will suffer later..
അതേസമയം വിൻസി അഭിനയിച്ച വികൃതി എന്ന ചിത്രം തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും സൗബിന്‍ സാഹിറും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് വികൃതി. നവാഗതനായ എം സി ജോസഫാണ് വികൃതി എന്ന ചിത്രത്തിന്റെ സംവിധാനം.
കൊച്ചി മെട്രോയില്‍ മദ്യപിച്ച് കിടന്നുറങ്ങിയെന്ന പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ അങ്കമാലി സ്വദേശി എല്‍ദോ എന്ന വ്യക്തിയുടെ ജീവിതമാണ് വികൃതി എന്ന ചിത്രം പറയുന്നത്. ശാരീരിക പരിമിധികളുള്ള എല്‍ദോ മദ്യപിച്ച് കിടന്നുറങ്ങിയെന്ന പേരില്‍ ദൃശ്യങ്ങളടക്കം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടിരുന്നു. എന്നാല്‍ ആശുപത്രിയില്‍ നിന്നും തിരികെ വരുമ്പോഴാണ് എല്‍ദോ മെട്രോയില്‍ കിടന്ന് അവശനായി ഉറങ്ങിപോയത്. വികൃതി എന്ന ചിത്രത്തിലൂടെ ഈ സംഭവത്തെ വെള്ളിത്തിരയില്‍ എത്തിക്കുകയാണ് സംവിധായകന്‍. ചിത്രത്തിൽ സൗബിൻ സാഹിറിന്റെ നായികയായാണ് വിൻസി വേഷമിടുന്നത്.