‘ഉല്ലാസ് പണം വാരുന്നു’; ഗാനഗന്ധര്‍വ്വനിലെ മനോഹരമായൊരു രംഗമിതാ: വീഡിയോ

October 6, 2019

മലയാളികളുടെ പ്രിയതാരം മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഗാനഗന്ധര്‍വ്വന്‍. രമേഷ് പിഷാരടിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. പഞ്ചവര്‍ണ്ണ തത്ത എന്ന ചിത്രത്തിനു ശേഷം രമേഷ് പിഷാരടി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ഗാനഗന്ധര്‍വ്വന്‍. ഗാനമേള ഗായകനായ കലാസദന്‍ ഉല്ലാസ് ആണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം. തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ഗാനഗന്ധര്‍വ്വന് മികച്ച പ്രേക്ഷകപ്രതികരണമാണ് ലഭിയ്ക്കുന്നത്. ചിത്രത്തിലെ മനോഹരമായ ഒരു രംഗം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ രമേഷ് പിഷാരടി. ‘ഉല്ലാസ് പണം വാരുന്നു, ഗാനഗന്ധര്‍വനിലെ ബാങ്ക് സീന്‍’ എന്നു കുറിച്ചുകൊണ്ടാണ് ബാങ്കിലെ ഈ രംഗം രമേഷ് പിഷാരടി പങ്കുവച്ചത്.

ഗാനഗന്ധര്‍വ്വന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കെ ചിത്രത്തിനുവേണ്ടിയുള്ള മമ്മൂട്ടിയുടെ ലുക്ക് ചലച്ചിത്രലോകത്ത് ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. പുതുമുഖ താരം വന്ദിതയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

Read more:വിമാനത്തില്‍ നിന്നും താഴേയ്ക്ക് വീണ ഐഫോണ്‍ തിരികെ കിട്ടിയത് ഒരു വര്‍ഷം കഴിഞ്ഞ്; വീഴ്ചയുടെ ദൃശ്യങ്ങള്‍ ഫോണില്‍: വീഡിയോ

മുകേഷ്, ഇന്നസെന്റ്, സിദ്ദിഖ്, സലീം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങി നിരവധി താരനിരകള്‍ അണിനിരക്കുന്നുണ്ട്. ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കും ആസ്വാദകര്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്.