ഗാംഗുലി ബിസിസിഐ തലപ്പത്തേക്ക്
ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകരിൽ ഒരാളായ സൗരവ് ഗാംഗുലി ഇനി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ (ബിസിസിഐ) പ്രസിഡന്റ് സ്ഥാനത്തേക്ക്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് ഗാംഗുലി ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. പത്രിക സമർപ്പിക്കുന്നതിന്റെ അവസാന ദിനമാണ് ഇന്ന്. പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാംഗുലി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്നാണ് സൂചന. അതേസമയം ബിസിസിഐ സെക്രട്ടറിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷായും തിരഞ്ഞെടുക്കപ്പെടുമെന്നാണ് സൂചന.
കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ് പുതിയ ജോയിന്റ് സെക്രട്ടറിയാകുമെന്നും സൂചനകളുണ്ട്. ഈ മാസം 23 ന് നടക്കുന്ന ബിസിസിഐയുടെ ജനറൽ ബോഡി യോഗത്തിലാണ് ബിസിസിഐ ഭാരവാഹികളെ തെരഞ്ഞെടുക്കുക. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ എന്നീ പോസ്റ്റുകളിലേക്കാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക.