പച്ചനിറത്തിൽ ഒരു നായക്കുട്ടി: അപൂർവ്വം, ചിത്രങ്ങൾ കാണാം

October 31, 2019

അപൂർവ്വമായ കാഴ്ചകൾക്ക്  സാമൂഹ്യ മാധ്യമങ്ങളില്‍ നരവധിയാണ് കാഴ്ചക്കാർ. ഇപ്പോഴിതാ സോഷ്യൽ മീഡിയയുടെ മനം കവരുകയാണ് ഒരു നായ്ക്കുട്ടി. പച്ചകളറുള്ള നായക്കുട്ടിയാണ് സോഷ്യൽ മീഡിയയിൽ ഇടം നേടുന്നത്. സാധാരണയിൽ നിന്നും തികച്ചും വ്യത്യസ്തമായി പച്ച നിറത്തിലാണ് ഈ നായക്കുട്ടി ജനിച്ചുവീണത്.

ജർമ്മനിയിലെ വെർമ്മൽസ്‌കിർഷൻ നഗരത്തിലാണ് ഈ അപൂർവ നിറമുള്ള നായക്കുട്ടി ജനിച്ചുവീണത്. സാധാരണയായി ബ്രൗൺ, വെള്ള, കറുപ്പ്, തുടങ്ങിയ നിറത്തിലാണ് നയക്കുട്ടികൾ ഉണ്ടാകാറുള്ളത്. എന്നാൽ കഴിഞ്ഞ ദിവസം ജനിച്ച ഗോൾഡൻ റിട്രീവർ ഇനത്തിൽപെട്ട ഒമ്പത് കുട്ടികൾക്കൊപ്പമാണ് അല്പം വ്യത്യസ്തതയോടെ ഈ നായക്കുട്ടിയും ജനിച്ചുവീണത്.

ജനിച്ചുവീണതു മുതൽ അപൂർവ്വമായ ഈ നായക്കുട്ടിയയെ കാണാൻ നിരവധിയാളുകളാണ് എത്തുന്നത്. എന്നാൽ കളറിൽ മാറ്റമുണ്ടെങ്കിലും മറ്റ് നയക്കുട്ടികളെപോലെതന്നെയാണ് ഈ നയക്കുട്ടിയും. മൊജീറ്റോ  എന്നാണ് ഈ നായക്കുട്ടിയെ വിളിക്കുന്നത്. അതേസമയം നായകുട്ടിയുടെ ഈ നിറം കുറച്ചു നാളുകൾ കഴിയുമ്പോഴേക്കും മാറുമെന്നാണ് മൃഗഡോക്ടർമാർ  പറയുന്നത്.