ഈ മാസ്‌ക് മാറ്റിയാൽ ഒന്നു സ്നേഹിക്കാമായിരുന്നു; ഡോക്ടറെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ച് ഒരു നായക്കുട്ടി- വീഡിയോ

June 14, 2020

നായകളുടെ സ്നേഹം നിഷ്കളങ്കമാണ്. ചില ജീവികൾ ഭക്ഷണയത്തിനായി മനുഷ്യനെ സ്നേഹിക്കും. പക്ഷെ നായയ്ക്ക് നന്ദിയും സ്നേഹവും മറ്റുള്ളവയെക്കാൾ ആത്മാർത്ഥമാണ്. അതുകൊണ്ടുതന്നെ അവയുടെ സ്നേഹപ്രകടനം ആരുടേയും മനസ് നിറയ്ക്കും.

സമൂഹമാധ്യമങ്ങളിൽ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന ഒരു നായക്കുട്ടിയാണ് താരമാകുന്നത്. മാസ്‌ക് ധരിച്ച ഡോക്ടറെ മുഖത്തുരുമ്മി സ്നേഹം പ്രകടിപ്പിക്കുകയാണ് നായക്കുട്ടി. അതിനിടയിൽ മുഖത്തു നിന്നും മാസ്‌ക് മാറ്റാനും നായക്കുട്ടി ശ്രമിക്കുന്നുണ്ട്.

Read More: പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കൊവിഡ് സ്ഥിരീകരിച്ചു

വളരെ രസകരമായ ഈ വീഡിയോ ധാരാളം ആളുകൾ പങ്കുവെച്ചിട്ടുണ്ട്. മുൻപ്, മേൽക്കൂരയിൽ കുടുങ്ങിയപ്പോൾ രക്ഷിച്ച ഫയർ ഫോഴ്സ് ജീവനക്കാരനോട് സ്നേഹം പ്രകടിപ്പിച്ച നായയുടെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Story highlights-puppy showing his affection towards doctor