കാഴ്ച്ചക്കാരുടെ കണ്ണും മനസും നിറച്ച നിമിഷങ്ങൾ; ഭാര്യയുടെ മുടി ചീകിയൊതുക്കി വൃദ്ധൻ

January 7, 2024

സമയത്തിനും സാഹചര്യത്തിനും അതീതമായ ഒരിക്കലും വേര്‍പിരിയാത്ത ബന്ധമാണ് യഥാര്‍ത്ഥ സ്‌നേഹം. എന്തൊക്കെ പ്രതിസന്ധികളുണ്ടായാലും നമുക്ക് എത്രത്തോളം ഒരാളോട് സ്‌നേഹവും കരുതലും ഉണ്ടോ എന്നതിലാണ് കാര്യം. പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് പരസ്പര ധാരണയോടെയും സ്‌നേഹത്തോടെയും ജീവിതകാലം മുഴുവന്‍ ഒരുമിച്ച് ജീവിക്കണമെന്നായിരിക്കും ഒരോ ദമ്പതികളുടെയും ആഗ്രഹം. അത്തരത്തിലൊരു ദമ്പതികളുടെ ഹൃദയം തൊടുന്ന കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. ( Man brushing wife’s hair viral video )

പ്രായമായ ദമ്പതികള്‍ക്കിടയില്‍ അഗാധമായ സ്‌നേഹത്തിന്റെ നിമിഷങ്ങളാണ് വീഡിയോയില്‍ കാണുന്നത്. വൃദ്ധനായ ഒരാള്‍ വളരെ കരുതലോടെ തന്റെ ഭാര്യുയുടെ മുടി ചീകിയൊതുക്കി കൊടുക്കുകയാണ്.
ഈ ലളിതമായ പ്രവൃത്തിയില്‍ അദ്ദേഹത്തിന്റെ സ്‌നേഹവും കരുതലും കാഴ്ചക്കാരുടെ ഹൃദയത്തില്‍ ആഴ്ന്നിറങ്ങിയിരിക്കുകയാണ്. അനിഷേധ്യമായ സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമായിട്ടാണ് കാഴ്ചക്കാര്‍ ഈ ദമ്പതികളെ ഉപമിക്കുന്നത്. ഇവര്‍ക്കിടയിലെ സ്‌നേഹവും കരുതലും കാണുന്നവര്‍ തങ്ങള്‍ക്കും ജീവിതത്തിലും ഇതെല്ലാം ഉണ്ടാകണമെന്ന് ആഗ്രഹിച്ചുപോകും. അത്തരതത്തില്‍ എല്ലാവരുടെയും കണ്ണും മനസും നിറയുന്ന വീഡിയോ ആണിത്.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയാണിത്. ഇതില്‍ പ്രായമായ മുത്തശ്ശന്‍ മുത്തശ്ശിയുടെ മുടി ചീകി കൊടുക്കുന്നതാണ് കാണുന്നത്. ഇവര്‍ ഇരിക്കുന്നതിന് അടുത്തായി മുടി കെട്ടുന്നതിനായുള്ള ബണ്ണ് വച്ചതും കാണാം. വീഡിയോ പകര്‍ത്തുന്ന ശ്രദ്ധയില്‍പെടുന്നതോടെ മുത്തശ്ശിയുടെ പുഞ്ചിരി മനസ് നിറയ്ക്കുന്നതാണ്. ഇതൊന്നും ശ്രദ്ധിക്കാതെ വളരെ സ്‌നേഹത്തോടെയും കരുതലോടെയും മുടി ചീകുന്നത് തുടരുകയാണ്.

Read Also : ‘ഇനി ശരിക്കും കഴിക്കുന്നതാണോ?’; വൈറലായി നിയാസ് ബക്കറിന്റെ പ്രകടനം!

നിരവധിയാളുകളാണ് ഈ വീഡിയോയ്ക്ക് താഴെ പ്രതികരണവുമായി എത്തിയിട്ടുള്ളത്. പ്രായമായാലും ഇത്രയും സ്‌നേഹത്തോടെയും പരസ്പര ധാരണയോടെയും ജീവിക്കാനായിരുന്നെങ്കില്‍ എന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്.

Story highlights : Man brushing wife’s hair viral video