പ്രണയം പറഞ്ഞ് ദിലീപ്; ശ്രദ്ധനേടി ‘ജാക്ക് ഡാനിയേലി’ലെ ഗാനം

October 4, 2019

മലയാളത്തിന്റെ ജനപ്രിയതാരം ദിലീപ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ജാക്ക് ഡാനിയല്‍. ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഈ വഴിയിൽ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിവന്നിരിക്കുന്നത്. ഹരിനാരായണന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ഷാൻ റഹ്മാനാണ്. ഹരിചരൻ, പവിത്ര മേനോൻ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. എസ്എല്‍ പുരം ജയസൂര്യയായാണ് ചിത്രത്തിന്റെ സംവിധാനം. ജയസൂര്യ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും.

ചിത്രത്തിന്റെ ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.ആക്ഷനും സസ്‌പെന്‍സുമെല്ലാം നിറച്ചാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. ദിലീപിനൊപ്പം തമിഴകത്തെ സൂപ്പര്‍ താരം അര്‍ജുനും ജാക്ക് ഡാനിയല്‍ എന്ന സിനിമയിൽ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്.  ‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഞ്ജു കുര്യനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

Read more: നിര്‍മ്മാതാവായി ദുല്‍ഖര്‍ സല്‍മാന്‍; ‘മണിയറയിലെ അശോകന്‍’ ഒരുങ്ങുന്നു

പീറ്റര്‍ ഹെയ്‌ന്റെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ടാകും. അതേസമയം 2007 ല്‍ തിയറ്ററുകളിലെത്തിയ സ്പീഡ് ട്രാക്കിനു ശേഷം ദിലീപും എസ്എല്‍പുരം ജയസൂര്യയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ജാക്ക് ഡാനിയലിനുണ്ട്. തമീസ് ഫിലിംസിന്റെ ബാനറില്‍ ഷിബു കമല്‍ തമീന്‍സാണ് ‘ജാക്ക് ഡാനിയലി’ന്റെ നിര്‍മ്മാണം. ഷാന്‍ റഹ്മാന്‍, ഗോപി സുന്ദര്‍ എന്നിവരാണ് ജാക്ക് ഡാനിയലിന്റെ സംഗീത സംവിധാനം. ജോണ്‍കുട്ടിയാണ് സിനിമയുടെ ചിത്രസംയോജനം നിര്‍വ്വഹിക്കുന്നത്.