പോത്തിന്‍ തലയുടെ രൂപത്തില്‍ കേക്ക്, പശ്ചാത്തലത്തില്‍ ജീ ജീ ജീ ജീ ജീീീ; ‘ജല്ലിക്കട്ട്’ വിജയാഘോഷ വീഡിയോ

October 8, 2019

തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിര്‍വ്വഹിക്കുന്ന ജല്ലിക്കട്ട്. കാഴ്ചക്കാരെ അതിശയിപ്പിക്കുന്ന ദൃശ്യമികവിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചെമ്പന്‍ വിനോദും ആന്റണി വര്‍ഗീസും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു. ജല്ലിക്കട്ടിന്റെ ഒരു വിജയാഘോഷ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുകയാണ് ആന്റണി വര്‍ഗീസ്.

പോത്തിന്റെ തലയുടെ രൂപത്തിലുള്ള കേക്ക് മുറിച്ചാണ് വിജയം ആഘോഷിച്ചത്. പശ്ചാത്തലത്തില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത ജീ ജീ ജീ ജീീീ… എന്ന ശബ്ദവും. ആന്റണി വര്‍ഗീസ് പ്രധാന കഥാപാത്രമായെത്തുന്ന ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍വച്ചായിരുന്നു ഈ വിജയാഘോഷം.

Read more: നിസാരക്കാരനല്ല; സയനൈഡ് ആളെക്കൊല്ലിയാകുന്നത് ഇങ്ങനെ

അങ്കമാലി ഡയറീസ്, ഈ.മാ.യൗ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ജല്ലിക്കട്ട്. മലയാള ചലച്ചിത്രലോകത്തിന് ഒരല്പം വിത്യസ്തതകള്‍ സമ്മാനിച്ച സംവിധായകനാണ് ലിജോ. നാട്ടിലെ ഒരു ഗ്രാമത്തില്‍ നിന്നും ഒരു പോത്ത് രക്ഷപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തില്‍ മികവോടെ അവതരിപ്പിച്ചിരിക്കുന്നത്. അതിസാഹസിക രംഗങ്ങളും ചിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്.

എസ്. ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ അടിസ്ഥാനമാക്കിയാണ് ജല്ലിക്കട്ട് എന്ന ചിത്രമൊരുക്കുന്നത്. എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഒ തോമസ് പണിക്കരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

 

View this post on Instagram

 

Jallikattu success celebration at #aanaprambila world cup location @balu__varghese @lukku_lk @nikhil.premraj

A post shared by antony varghese (@antony_varghese_pepe) on